HOME
DETAILS

ടി.പി കാസിം വധം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും പരാതി നല്‍കിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന്

  
backup
June 06 2018 | 09:06 AM

%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b8%e0%b4%bf%e0%b4%82-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%ae%e0%b4%be


വല്ലപ്പുഴ: ചൂരക്കോട് കഴിഞ്ഞ മാസം 6 ന് നടന്ന വാഹനാപകടത്തില്‍ ടി പി ഖാസിം എന്ന പൊതുപ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമാണന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ചൂരക്കോട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എറണാംകുളത്തെ ജെ ആന്റ് പി ഗ്രാനൈറ്റ് എന്ന പേരിലുള്ള ക്രഷര്‍ യൂനിറ്റിനെതിരെ ജനകീയവും നിയമപരവുമായ സമരങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചിരുന്ന ടി പി ഖാസിമും സുഹൃത്ത് കബീറുമാണ് അസ്വാഭാവികമായ അപകടത്തില്‍ മരണപെട്ടത്. ഖാസിം ദിവസങ്ങള്‍ക്കകം മരണപ്പെടുകയും കബീര്‍ ഗുരുതരമായ പരിക്കുകളോടെ ചികില്‍സയിലുമാണ്.
അപകടം സംഭവിച്ച അന്നുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുകയും മരണശേഷം ടി പി ഖാസിമിന്റെ മൃതശരീരം ഫോറന്‍സിക് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. പട്ടാമ്പി ചെറുപ്പളശ്ശേരി റൂട്ടില്‍ ചൂരക്കോട് പ്രദേശത്താണ് സംഭവം നടന്നത്. പട്ടാമ്പി ഭാഗത്ത് നിന്ന് വന്നകാര്‍ എതിര്‍ ദിശയില്‍ വഴിയരികെ സംസാരിച്ചുകൊïിരിക്കെയാണ് അതിവേഗതയോടെ ഖാസിമിനെയും കബീറിനെയും ഇടിക്കുന്നത്. ഇടിയുടെ പ്രഹരത്തില്‍ ഖാസിം എട്ട് മീറ്ററോളം ദൂരത്തേക്കും കബീര്‍ ആറ് മീറ്റര്‍ അകലത്തേക്കും തെറിച്ചു വീണിരുന്നു.
ഇടിച്ച വാഹനം നിയന്ത്രിതമായി റോഡില്‍ തന്നെ നില്‍ക്കുകയും വാഹനത്തിന്റെ പുറകിലുള്ള മൂന്നു പേര്‍ ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയും ചെയ്തതായി ദൃസാക്ഷികള്‍ പറയുന്നു. വാഹനത്തിന്റെ മുമ്പിലുïായിരുന്ന രïുപേര്‍ രക്ഷപ്പെടാന്‍ കഴിയാതെ നാട്ടുകാരുടെ പിടിയിലാവുകയും പൊലിസിനെ ഏല്‍പ്പിക്കുകയുമാണ് ഉïായത്. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇരകളുമായി പ്രതികളുടെ ഭാഗത്ത് നിന്നും ഒരു ബന്ധവും ഇത് വരെയും ഉïായിട്ടില്ല. സംഭവം നടന്ന സമയത്ത് തന്നെ നാട്ടുകാര്‍ പ്രകടിപ്പിച്ച ദുരൂഹത പൊലിസ് മുഖവിലക്കെടുത്തില്ല എന്ന ആരോപണമുï്.
പൊലീസിന്റെ പിടിയിലായ രïു പേരടക്കം വാഹനത്തിലുïായിരുന്ന പ്രതികള്‍ ക്രഷര്‍ മാനേജറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്രഷര്‍ ഉടമ മരണപ്പെട്ട ഖാസിമിന് വീടുവെച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ഖാസിം ശക്തമായ ഭാഷയില്‍ മറുപടി പറയുകയും ചെയ്തതായി ഭാര്യ സബ്‌ന പറയുന്നു. ക്രഷര്‍ മേനേജര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഖാസിം പങ്കുവെച്ചതായി മാതാവും പറയുന്നു.
ഇതു കൊലപാതകമാണന്നും ജെ ആന്റ് പി ക്രഷര്‍ മേനേജ്‌മെന്റാണ് പിറകിലെന്നും കാണിച്ച് ഖാസിമിന്റെ ഭാര്യ സഹോദരന്‍ നൗഫല്‍ പട്ടാമ്പി സി ഐ ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നിയമ നടപടിയും ഉïായിട്ടില്ല. പ്രദേശത്തെ 500 ലധികം പേര്‍ ഒപ്പിട്ട മാസ് പെറ്റീഷന്‍ ഖാസിമിന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ശേഖരിച്ചു വെച്ചിട്ടുï്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago