HOME
DETAILS

മാസ്‌കും സാനിറ്റൈസറും മാത്രമല്ല; ജയിലില്‍നിന്ന് ഡോക്ടര്‍മാര്‍ക്കുള്ള ഗൗണും

  
backup
April 08, 2020 | 4:00 AM

%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%88%e0%b4%b8%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be

 

തിരുവനന്തപുരം: മാസ്‌കും സാനിറ്റൈസറും നിര്‍മിച്ച് നല്‍കിയതിന് പിന്നാലെ ഡോക്ടര്‍മാര്‍ക്ക് ആവശ്യമുള്ള ഗൗണുകളും ഒരുങ്ങുകയാണ് ജയിലില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ് ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വേണ്ട ഗൗണുകള്‍ നിര്‍മിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആവശ്യ പ്രകാരം ഒന്നാം ഘട്ടത്തില്‍ അഞ്ഞൂറ് ഗൗണുകളാണ് നിര്‍മിക്കുന്നത്. ജയിലിന് വെളിയിലോ ആശുപത്രികളിലോ സമൂഹ അടുക്കളകളിലോ ചെന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തടവുകാര്‍ക്ക് സാധ്യമല്ലെങ്കിലും കേരളത്തില്‍ രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ ജയിലറകള്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ ഇടപെടുന്നുണ്ട്. മാസ്‌ക് നിര്‍മാണമായിരുന്നു ജയിലുകള്‍ ആദ്യം ഏറ്റെടുത്ത ദൗത്യം. ആവശ്യകതയനുസരിച്ച് പിന്നീടത് സാനിറ്റൈസറിലേക്ക് കടന്നു. ഇപ്പോഴത് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഗൗണുകള്‍ തയ്ക്കുന്നതിലേക്കും എത്തിയിരിക്കുകയാണ്.
നേരത്തേ ഒരു ലക്ഷം മാസ്‌കുകളും രണ്ടായിരം ലിറ്റര്‍ സാനിറ്റൈസറും പൂജപ്പുര ജയിലില്‍ നിന്ന് നിര്‍മിച്ച് നല്‍കിയിരുന്നു. ഗൗണ്‍ നിര്‍മാണത്തിനിടയിലും ഇതിന് മുടക്കം വരുത്തുന്നില്ല.
ജയില്‍ വകുപ്പിനെ മാതൃകയാക്കി പൊലിസും മാസ്‌കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ക്ക് പുറമേ പൊതുജനങ്ങള്‍ക്കും നല്‍കാനാണ് പൊലിസിന്റെ മാസ്‌ക് നിര്‍മാണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.ബാബുവിന് നോട്ടിസ്, കോടതിയില്‍ ഹാജരാകണം

Kerala
  •  4 days ago
No Image

ഗസ്സയുടെ പുനര്‍നിര്‍മാണം, ഹമാസിന്റെ നിരായുധീകരണം, സൈന്യത്തെ പിന്‍വലിക്കല്‍...; ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാഘട്ടത്തില്‍ പ്രധാന ലക്ഷ്യങ്ങള്‍ ഇവയെന്ന് യു.എസ്

International
  •  4 days ago
No Image

ഇരിട്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  4 days ago
No Image

In Depth Story: ഇന്ത്യയില്‍ മുസ്ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലകളും നാടുകടത്തലും വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍

National
  •  4 days ago
No Image

എക്‌സൈസ് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ എസ്‌കോര്‍ട്ട് പോകണം; വിചിത്ര നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മിഷണര്‍

Kerala
  •  4 days ago
No Image

2.9°C കൊടും തണുപ്പിൽ വിറച്ച് ഡൽഹി; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിൽ തലസ്ഥാനം, എങ്ങും മൂടൽമഞ്ഞ്

National
  •  4 days ago
No Image

റോഡ് പണി പെരുവഴിയില്‍; ദേശീയപാത പന്തീരാങ്കാവില്‍ ടോള്‍ പിരിവ് സജീവം, നിരക്കുകള്‍ ഇങ്ങനെ

Kerala
  •  4 days ago
No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  4 days ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  4 days ago
No Image

പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം

Kerala
  •  4 days ago