വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ്; കുടിവെള്ളം, കൃഷി, ദാരിദ്ര്യലഘൂകരണം, പട്ടികജാതി വികസനം എന്നിവക്ക് മുന്‍ഗണന
വണ്ടൂര്‍: കുടിവെള്ളം, കൃഷി, ഭവനം എന്നിവക്ക് മുന്‍ഗണന നല്കി വണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക ബജറ്റ്. 22,22,93,898 രൂപയുടെ വരവും 20,98,38,500 രൂപയുടെ ചെലവുമടക്കം ഒന്നേക്കാല്‍ കോടി രൂപയുടെ മിച്ച ബജറ്റ് ആണ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കൂടിയായ വൈസ് പ്രസിഡന്റ് എം.കെ നാസര്‍ അവതരിപ്പിച്ചത്. അംഗങ്ങളുന്നയിച്ച ഭേദഗതികളോടെയാണ് ബജറ്റ് യോഗം പാസാക്കിയത്. ദാരിദ്ര്യ ലഘൂകരണ പരിപാടികള്‍ക്ക് മൂന്ന് കോടി രൂപയും, കുടിവെള്ളം, സമ്പൂര്‍ണ പാര്‍പ്പിടം എന്നിവക്ക് 50 ലക്ഷം രൂപയും അനുവദിച്ചു. നെല്‍കൃഷി ഏഴു ലക്ഷം, തെങ്ങ് കൃഷി 15 ലക്ഷം എന്നിവയുള്‍പ്പടെ കൃഷിക്കായ് 56 ലക്ഷവുംനീക്കിവെച്ചു. പട്ടികജാതി ക്ഷേമ പ്രവര്‍ത്തങ്ങള്‍ക്ക് ഒരുകോടി മുപ്പത്തിമൂന്ന് ലക്ഷവും പട്ടികവര്‍ഗ ക്ഷേമത്തിന് 25 ലക്ഷവും നീക്കിവെച്ചു. റോഡ് വികസനം 30 ലക്ഷം, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള പരിപാടികള്‍ക്ക് 15 ലക്ഷം, വനിതാ ക്ഷേമത്തിന് 12 ലക്ഷം, ശുചിത്വം 15 ലക്ഷം, അങ്കണവാടി പശ്ചാത്തല സൗകര്യമൊരുക്കല്‍ 10 ലക്ഷം, അങ്കണവാടി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നര ലക്ഷം, ആയുര്‍വേദ ഡിസ്പെന്‍സറിക്ക് 10 ലക്ഷം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ 5 ലക്ഷം, പ്രാഥമിക വിദ്യാഭ്യാസം 10 ലക്ഷം എന്നിങ്ങനെയും നീക്കിവച്ചു. ഉല്‍പ്പാദനമേഖലക്ക് 97,70,000 രൂപയും, സേവന മേഖലക്ക് 7,92,00,000 തുകയും വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."