HOME
DETAILS

വ്യാപാരികളുടെ സ്ഥലം കൈയേറി നഗരസഭയുടെ കാന നിര്‍മാണം വ്യാപാരികള്‍ കോടതിയിലേക്ക്

  
backup
June 06 2018 | 10:06 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%95%e0%b5%88%e0%b4%af-2


വടക്കാഞ്ചേരി: നഗരസഭ ഓട്ടുപാറ ബസ്സ് സ്റ്റാന്റിന് പുറകില്‍ നിര്‍മിക്കുന്ന കാന സ്വകാര്യ വ്യക്തികളുടെ സ്ഥലം അനുമതിയില്ലാതെ കൈയേറിയാണ് എന്ന് പരാതി.
ബസ് സ്റ്റാന്റിന് പുറകിലെ ബൈപ്പാസിലാണ് നഗരസഭ കാന നിര്‍മിക്കുന്നത്. ബൈപ്പാസ് റോഡിന് ആദ്യം നാലു മീറ്റര്‍ വഴിവിട്ടു കൊടുത്ത സ്വകാര്യ വ്യക്തികള്‍, തുടര്‍ന്ന് വീതി പോര എന്ന് പറഞ്ഞപ്പോള്‍ മുക്കാല്‍ മീറ്റര്‍ കൂടി സ്ഥലം വിട്ടു കൊടുത്തിരുന്നു. തുടര്‍ന്ന് നഗരസഭ റോഡ് കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ അഞ്ചര മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു.
തുടര്‍ന്ന് വീണ്ടും ഒന്നര മീറ്റര്‍ വീതിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം അനുമതിയില്ലാതെ എടുത്താണ് കാന നിര്‍മിക്കുന്നത്.
ഇതേ തുടര്‍ന്ന് ചില വ്യാപാരികള്‍ കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നെങ്കിലും, യാതൊരു മറുപടിയും നല്‍കാതെ കാന നിര്‍മാണം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിക്കുകയായിരുന്നു.വില്ലേജ് ഓഫിസര്‍ സ്ഥലം പരിശോധിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി തുടര്‍ന്ന് ആര്‍.ഡി.ഒ സ്ഥലം കൈമാറിക്കിട്ടിയതിന് രേഖ നല്‍കിയാല്‍ മാത്രമെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുന്നതിന് അനുവാദമുള്ളൂ.
എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വടക്കാഞ്ചേരി മുന്‍സിഫ് കോടതിയില്‍ പരാതിക്കാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
എന്നാല്‍ വടക്കാഞ്ചേരി സര്‍ക്യൂട്ട് റോഡ്, വടക്കാഞ്ചേരി ബസ്സ് സ്റ്റാന്റ് ബൈപ്പാസ് എന്ന പേരില്‍ അനുവദിച്ച പതിനാല് ലക്ഷത്തി എണ്‍പത്തി അഞ്ചായിരം രൂപയാണ് നഗരസഭ വകമാറ്റി ഓട്ടുപാറ ബസ്സ് സ്റ്റാന്റില്‍ ചിലവഴിക്കുന്നതെന്നു് പ്രതിപക്ഷവും ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago