HOME
DETAILS
MAL
'മഴവില്‍' പതാകയുടെ നിര്‍മാതാവ് അന്തരിച്ചു
backup
April 01 2017 | 21:04 PM
ന്യൂയോര്‍ക്ക്: സ്വവര്‍ഗാനുരാഗികളുടെ പ്രതീകമായ റെയിന്‍ബോ(മഴവില്‍) പതാക രൂപകല്പന ചെയ്ത പ്രമുഖ കലാകാരന് ഗില്‍ബര്‍ട്ട് ബേക്കര്‍ അന്തരിച്ചു. ന്യൂയോര്‍ക്കിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് അന്ത്യം. 65 വയസായിരുന്നു.
സാന്‍ ഫ്രാന്സിസ്കോക്കാരനായ ബേക്കര്‍ 1978ല്‍ നഗരത്തില്‍ നടന്ന സ്വവര്‍ഗാനുരാഗികളുടെ സ്വാതന്ത്ര്യദിനാഘോഷത്തിനു വേണ്ടിയാണ് ആദ്യമായി എട്ടുനിറങ്ങളിലുള്ള പതാക രൂപകല്പന ചെയ്തത്. 1951ല്‍ കന്‍സാസിലാണ് ജനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."