HOME
DETAILS

ഉറുദു മഹത്വവുമായി ഡയറാസ്ട്രീറ്റിലെ ഉറുദു ജുമാ മസ്ജീദ്

  
backup
July 03 2016 | 09:07 AM

%e0%b4%89%e0%b4%b1%e0%b5%81%e0%b4%a6%e0%b5%81-%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a1%e0%b4%af%e0%b4%b1%e0%b4%be%e0%b4%b8%e0%b5%8d


പാലക്കാട്: ഇസ്‌ലാം മത വിശ്വാസികളുടെ നിര്‍ബന്ധ കര്‍മ്മമായ നമസ്‌കാരത്തില്‍ ജുമുഃഅ നമസ്‌കാരത്തിന് ഏറെ പ്രാധാന്യമുണ്ട്. വെള്ളിയാഴ്ച ജുമുഃഅക്ക് മുന്നോടിയായി പള്ളികളില്‍ മതപണ്ഡിതരും ഇമാമുകളും നടത്തുന്ന പ്രഭാഷണവും ഏറെ പ്രസക്തമാണ്. ഗള്‍ഫ് നാടുകളില്‍ പൂര്‍ണ്ണായും അറബിയിലും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ മലയാളം, തമിഴ്, ഹിന്ദി, ഉറുദു ഭാഷകളിലും ജുമുഅയോടനുബന്ധിച്ച് പ്രഭാഷണം നടത്താറുണ്ട്.
കേരളത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ ഖുതുബ നടത്തുന്ന ധാരാളം പള്ളികളുണ്ട്. ഇതില്‍ അതിര്‍ത്തി ജില്ലയായ പാലക്കാട്ടെ ഹനഫി ജുമാ മസ്ജീദുകളില്‍ ഭൂരിഭാഗവും തമിഴിലാണ് ജുമുഅയോടനുബന്ധിച്ച് പ്രഭാഷണം നടത്തുന്നത്.
ഇതിനു കാരണം ജില്ലയില്‍ നല്ലൊരു ശതമാനം വരുന്ന റാവുത്തര്‍ വിഭാഗത്തിന്റെ സംസാരഭാഷ തമിഴായതിനാലാണ്. എന്നാല്‍ ഉറുദു ഭാഷയില്‍ ജുമുഃഅ ഖുതുബക്ക് മുമ്പായി പ്രഭാഷണം നടത്തുന്ന നൂറ്റാണ്ടോളം പഴക്കമുള്ള സംസ്ഥാനത്തെതന്നെ ആദ്യ ഉറുദു പള്ളിയാണ് പാലക്കാട് നഗരത്തിലെ താരേക്കാട് ഡയറാ സ്ട്രീറ്റിലുള്ള ഉറുദു ജുമാ മസ്ജീദ്.
ഈ പ്രദേശത്തെ ഉറുദു സംസാരഭാഷയായുള്ള പഠാണി മുസ്‌ലിം വിഭാഗത്തിനാണ് ഡയറാ മഹല്ലില്‍ (പള്ളിയെ കേന്ദ്രീകരിച്ചുള്ള മുസ്‌ലിം കുടുംബങ്ങള്‍) ഭൂരിപക്ഷമുള്ളതെന്നതിനാലാണ് ഉര്‍ദുമസ്ജിദ് സംസ്ഥാനത്തെ ആദ്യ ഉര്‍ദുപള്ളിയെന്ന പെരുമ നേടിക്കൊടുക്കുന്നത്. ജില്ലയുടെയും നഗരത്തിന്റെയും മറ്റുഭാഗങ്ങളിലും പഠാണികളും ഹിന്ദിഭാഷ സംസാരിക്കുന്നവരും ഉണ്ടെങ്കിലും സംസ്ഥാനത്തെ ആദ്യ ഉറുദുപള്ളിയെന്ന ഖ്യാതി ഡയറാസ്ട്രീറ്റിനു മാത്രം സ്വന്തം.
ജില്ലയിലെ റാവുത്തര്‍മാരെല്ലാം തമിഴ്‌നാട്ടിന്‍ നിന്നും കുടിയേറിയവരാണെങ്കില്‍ മൈസൂരില്‍ നിന്നെത്തിയവരാണത്രെ പഠാണികളുടെ പൂര്‍വ്വികരെന്നു പറയപ്പെടുന്നു. ഡയറാമഹല്ലില്‍ 95 ശതമാനവും പഠാണികളാണ്. ദശാബ്ദങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ ധാരാളം പള്ളികളില്‍ ഉറുദുവില്‍ ജുമുഅക്ക് പ്രഭാഷണം നടത്തിയിരുന്നു. എന്നാല്‍ കാലക്രമേണ ഇത് മലയാളത്തിലേക്കും തമിഴിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടു. എങ്കിലും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഡയറാ ഉറുദുജുമാമസ്ജിദു മാത്രം ഉറുദുവില്‍ ഉറച്ചുനിന്നത് മഹല്ലിലെ പഠാണികളുടെ ആധിക്യത്തില്‍ മാറ്റം വരാത്തതിനാലാണ്.
മറ്റു ഭാഷകളിലെ ഖുതുബയെ അപേക്ഷിച്ച് ശ്രോതാക്കളിലേക്ക് അഗാധമായി ഇറങ്ങിച്ചെല്ലുന്ന സരളശൈലിയും അംഗവിക്ഷേപങ്ങളും ഭാഷാനൈപുണ്യവുമാണ് ഉറുദു ഖുതുബയെ കൂടുതല്‍ ആകര്‍ഷികമാക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഉറുദു സംസാരിക്കുന്ന മുസ്സീംകള്‍ കൂടുതലുള്ളതിനാല്‍ പ്രഭാഷണം നടത്തുന്നത്.
ഉറുദുപള്ളികളില്‍ റമദാനിലെ നാളുകളില്‍ നോമ്പുതുറയ്ക്കും പ്രത്യേകത. മറ്റുള്ള പള്ളികളില്‍ തരികഞ്ഞിയും ജീരക കഞ്ഞിയുമെക്കെ നല്‍കുമ്പോള്‍ ഉറുദുപള്ളികളിലെ മസാലക്കഞ്ഞി ശ്രദ്ധേയമാണ്. ബിരിയാണിയുടെ മസാല കൂട്ടുകള്‍ക്കൊപ്പം നെയ്യും ചേര്‍ത്ത കഞ്ഞിയാണ് ഉറുദുപള്ളിയിലെ പ്രത്യേകത.
രാത്രി അത്താഴത്തിന് മറ്റു സമുദായക്കാര്‍ ഭൂരിഭാഗവും അരിഭക്ഷണം കഴിക്കുമ്പോള്‍ പഠാണി മുസ്ലീം വിഭാഗക്കാര്‍ അത്താഴത്തില്‍ റൊട്ടി, ചപ്പാത്തി തുടങ്ങിയ വിഭവങ്ങളുമുള്‍പ്പെടുത്തുന്നതും ഇവരുടെ പ്രത്യേകതയാണ്. മുഹമ്മദ് തമീസുദ്ദീന്‍ -അല്‍ മസാഹിരിയാണ് ഡയറാമസ്ജിദിലെ ഇമാം.
റമദാനിലെ വിശുദ്ധ നാളുകളില്‍ വിവിധ പള്ളികള്‍ പ്രവര്‍ത്തനം കൊണ്ടും മഹത്തരം കൊണ്ടും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ ഭാഷാനൈപുണ്യത്തിന്റെ വോറിട്ടൊരനുഭവമായിട്ടാണ് ഡയറാ സ്ട്രീറ്റിലെ ഉറുദു മസ്ജിദ് വേറിട്ടുനില്‍ക്കുന്നത്.
അത് പ്രദേശവാസികള്‍ക്കുമാത്രമല്ല ജില്ലയ്ക്കും സംസ്ഥാനത്തിനും തന്നെ അഭിമാനപാത്രമായി നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള ഈ ആരാധനാലയം വര്‍ഗ്ഗവൈജാത്യത്തിന്റെയും മതവൈര്യത്തിന്റെയും പേരില്‍ ഭീകരതയുണര്‍ത്തുന്ന സമൂഹത്തിന് മുന്നില്‍ അന്തസ്സുയര്‍ത്തി ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു ഡയറാ ഉറുദു ജുമാ മസ്ജീദ് നിലകൊള്ളുന്നു.



 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago
No Image

ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്

Kerala
  •  a month ago
No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago