HOME
DETAILS

സ്വവര്‍ഗ രതിക്കാര്‍ക്കുള്ള ശിക്ഷയാണ് കൊവിഡ് എന്നു പറഞ്ഞ ഇസ്‌റാഈല്‍ ആരോഗ്യമന്ത്രിക്ക് വൈറസ് ബാധ

  
backup
April 08 2020 | 08:04 AM

national-israel-minister-who-called-virus-divine-punishment-positive

ജറൂസലം: സ്വവര്‍ഗ ലൈംഗികതക്കെതിരെ ലഭിച്ച ശിക്ഷയാണ് കൊവിഡ് എന്ന് പറഞ്ഞ ഇസ്‌റാഈല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇദിദ്ഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവടക്കം രാജ്യത്തെ നേതാക്കന്‍മാരെല്ലാം ക്വാറന്റൈനില്‍ ആയിരിക്കുകയാണ്.

തന്റെ സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ നേരത്തെ തന്നെ ക്വാറന്റൈന്‍ ആയിരുന്നു നെതന്യാഹു. നിരീക്ഷണ കലാവധി അവസാനിക്കാനിരിക്കെ അദ്ദേഹം വീണ്ടും ഏകാന്തവാസത്തിലായിരിക്കുകയാണ്.

കൊറോണ വൈറസിന്റെ വ്യാപനം സ്വവര്‍ഗ ലൈംഗികതക്കെതിരെയുള്ള ദൈവികമായ ശിക്ഷയാണ് എന്നായിരുന്നു ലിറ്റ്‌സ്മാന്റെ പക്ഷം. ഇത് ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു. ലിറ്റ്‌സ്മാന്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും എല്ലാ മീറ്റിങ്ങുകളിലും പങ്കെടുത്തെന്നും ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കാത്തതിനാല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ മന്ത്രിയാണ് യാക്കോവ് ലിറ്റ്‌സ്മാന്‍. ആരോഗ്യ മന്ത്രി പദവിയില്‍ നിന്ന് ലിറ്റ്‌സ്മാനെ മാറ്റണമെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന് ഒരുപാട് നിവേദനങ്ങള്‍ വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago