HOME
DETAILS
MAL
ബഹ്റൈനില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കും
backup
April 09 2020 | 03:04 AM
മനാമ: ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടാഴ്ചയായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളില്‍ ചിലത് നിയന്ത്രണങ്ങളോടെ വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്റൈന്‍ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനിയാണ് വാര്‍ത്താ സമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. അതേ സമയം രാജ്യത്തെ സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങള്‍, സലൂണുകള്‍ എന്നിവ അടച്ചിടുന്നത് തുടരും.
നിലവില്‍ റസ്റ്റോറന്റുകളിലും ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന മറ്റ് സ്ഥലങ്ങളിലും ടേക്ക് എവേ, ഡെലിവറി സര്‍വിസുകള്‍ മാത്രമാണ് തുടര്‍ന്നും ഉണ്ടാവുക. ഷീഷ കടകളില്‍ ഭക്ഷണവും പാനീയങ്ങളും മാത്രം ടേക്ക് എവേ, ഡെലിവറി രീതിയില്‍ മാത്രം നല്‍കാം - മന്ത്രി അറിയിച്ചു.
അതേ സമയം തുറന്നു പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സന്ദര്‍ശകരും ജീവനക്കാരും മാസ്ക് ധരിക്കണം. ക്യൂ സംവിധാനവും ഒരുക്കണം.
സ്ഥാപനങ്ങളില്‍ തിരക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."