HOME
DETAILS
MAL
തബ്‌ലീഗുകാരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക എം.എല്‍.എ
backup
April 09 2020 | 03:04 AM
ബംഗളൂരു: തബ്‌ലിഗുകാരെ വെടിവച്ച് കൊല്ലണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ. മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന മുന്‍ മന്ത്രി എം.പി രേണുകാചാര്യയാണ് വിവാദ പരാമര്‍ശം നടത്തിയത്. നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്‌ലിഗുകാര്‍ കൊവിഡ് വൈറസ് വാഹകരാണ്.
അവര്‍ നേരെ ആശുപത്രികളില്‍ ചികില്‍സ തേടണം. ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലിഗുകാരുണ്ട്. അവരെ വെടിവച്ചു കൊല്ലുകയാണ് വേണ്ടതെന്നും എം.എല്‍.എ പറഞ്ഞു. സമ്മേളനത്തിന്റെ പേരില്‍ തബ്‌ലിഗ് ജമാഅത്തിനെതിരേ കര്‍ണാടക പൊലിസ് നടപടി ശക്തമാക്കുന്നതിനിടെയാണ് ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം.
നിരന്തരമായ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാല്‍ കുപ്രസിദ്ധനാണ് രേണുകാചാര്യ. പൗരത്വ വിവേചനത്തിനെതിരായ പ്രതിഷേധ നാളുകളില്‍ ഇത്തരം നിരവധി പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."