HOME
DETAILS

കര്‍ണാടകയില്‍ 25 മന്ത്രിമാരുടെ സത്യപ്രതിജ്ഞ

  
backup
June 06 2018 | 21:06 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-25-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae

ബംഗളൂരു: കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്കു ശേഷം കര്‍ണാടകയില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. അനിശ്ചിതത്വങ്ങള്‍ക്കും അതൃപ്തികള്‍ക്കുമൊടുവിലാണ് ഇന്നലെ 25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസിന്റെ 14 ഉം ജെ.ഡി.എസിന്റെ 9 ഉം എം.എല്‍.എമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒരുസ്വതന്ത്രനും ബി.എസ്.പി അംഗവും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടും. ഗവര്‍ണര്‍ വാജുബായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.
അതേസമയം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്താല്‍ മാത്രമേ വകുപ്പുകള്‍ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. മുഖ്യമന്ത്രിയുടെ സഹോദരന്‍ എച്ച്.ഡി രേവണ്ണയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഡി.കെ ശിവകുമാര്‍, ആര്‍.വി ദേശ്പാണ്ഡെ, യു ടി അബ്ദുല്‍ഖാദര്‍ തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു. നടിയും കോണ്‍ഗ്രസ് നേതാവുമായ ജയമാലയാണ് സര്‍ക്കാരിലെ ഏക വനിതാ മന്ത്രി. ബി.എസ്.പി എം.എല്‍.എ ആയ എന്‍ മഹേഷിനും സ്വതന്ത്രനായ ആര്‍ ശങ്കറിനും മന്ത്രിസഭയില്‍ ഇടം ലഭിച്ചു.
അതേസമയം സീറ്റ് ലഭിക്കാത്ത നേതാക്കളും അവരുടെ ചില അനുയായികളും പ്രതിഷേധത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മെയ് 23 നായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം അധികാരത്തിലേറിയത്. അന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. വകുപ്പുകളും മന്ത്രിസ്ഥാനവും സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇരുപാര്‍ട്ടികളിലും ഉടലെടുത്തതോടെ മന്ത്രിസഭാ വികസനം നീണ്ടുപോവുകയായിരുന്നു. ബി.ജെ പി അവസരം നന്നായി മുതലെടുക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വകുപ്പുകള്‍ സംബന്ധിച്ച അന്തിമ ചര്‍ച്ച നടന്നത്. നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ട് വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.
ബി.എസ്.പി ക്ക് ഉത്തര്‍പ്രദേശിന് പുറത്ത് ആദ്യ മന്ത്രിയെന്ന ബഹുമതിയും എന്‍ മഹേഷിലൂടെ പാര്‍ട്ടി സ്വന്തമാക്കി. ധാരണ പ്രകാരം 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22ഉം ജെ.ഡി.എസിന് മുഖ്യമന്ത്രിയടക്കം 12ഉം സ്ഥാനങ്ങളാണ് തീരുമാനിച്ചിരുന്നത്.
ഉടക്കി നില്‍ക്കുന്നവരെ കൂടി പരിഗണിച്ചാണ് മന്ത്രിസ്ഥാനങ്ങള്‍ അല്പംബാക്കി വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago