HOME
DETAILS

ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് യു.എന്‍

  
backup
April 09 2020 | 03:04 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-40-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be
 
 
 
യുനെറ്റഡ് നേഷന്‍സ്: കൊവിഡ് ഇന്ത്യയില്‍ 40 കോടി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന് ഐക്യരാഷ്ട്ര സഭ. കൊവിഡ് പ്രതിസന്ധി തീര്‍ക്കുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് ഇത് ഏറെ ബാധിക്കുക. ലോകമാകെ 195 ദശലക്ഷത്തിലേറെ സ്ഥിരം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും. വരും നാളുകളില്‍ 6.7 ശതമാനം ജോലിസമയമാണ് ഇതോടെ ഇല്ലാതാവുന്നത്. അന്തര്‍ദേശീയ തൊഴില്‍ സംഘടന ( ഐ.എല്‍.ഒ) യുടെ രണ്ടാംഘട്ട വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡുണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വികസിത, വികസ്വര രാജ്യങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. തൊഴിലാളികളും വ്യവസായികളും ദുരിതത്തിലാണ്. നമ്മള്‍ ഒന്നിച്ച് നീങ്ങണമെന്നും ശരിയായതും ചടുലവുമായ നീക്കങ്ങളിലൂടെ എല്ലാവരും മുന്നേറിയാല്‍ മാത്രമേ വലിയ വിപത്തില്‍ നിന്നും ലോകത്തിന് കരയറാന്‍ സാധിക്കുകയുള്ളൂവെന്നും ഐ.എല്‍.ഒ ഡയരക്ടര്‍ ജനറല്‍  ഗൂ റൈഡര്‍ പറഞ്ഞു. 
ലോകത്താകമാനം  200 കോടി തൊഴിലാളികള്‍ അനൗപചാരിക മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യ, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 
ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ 90 ശതമാനവും ഇത്തരത്തിലുള്ളവരാണ്. നിലവിലെ ലോക്ക്ഡൗണ്‍ തന്നെ അവരെ ദാരിദ്ര്യത്തിലേക്ക് എത്തിച്ചിരിക്കയാണ്. ലോകത്തെ ഏതു രാജ്യത്തുണ്ടാകുന്ന പ്രതിസന്ധികളും മറ്റുള്ളവരെയും ബാധിക്കും എന്നതിനാല്‍ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ഏറ്റവും ആവശ്യമായ അവസ്ഥയിലാണിപ്പോള്‍. അറബ് ലോകത്ത് അഞ്ച് ദശലക്ഷം സ്ഥിരം തൊഴിലവസരങ്ങള്‍ നഷ്ടമാകും.  യൂറോപ്പില്‍ 12 ദശലക്ഷവും ഏഷ്യ, പസഫിക് മേഖലയില്‍ 125  ദശലക്ഷം സ്ഥിരം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ തൊഴിലാളികളില്‍ 81 ശതമാനത്തെ കൊവിഡ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. അതായത് അഞ്ചില്‍ നാലുപേരെ  എന്നതോതിലാണ് ഈ പ്രതിസന്ധി ബാധിക്കുക. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago