HOME
DETAILS
MAL
ഉദ്യോഗസ്ഥരെ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും: പുതിയ ചീഫ് സെക്രട്ടറി നളിനി നെറ്റോ
backup
April 02 2017 | 09:04 AM
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ തമ്മിലടിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും ഉദ്യോഗസ്ഥരെയെല്ലാം ഒരു കുടുംബം പോലെ കൊണ്ടുപോകുമെന്നും പുതിയ ചീഫ് സെക്രട്ടറി നളിനി നെറ്റോ. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നളിനി നെറ്റോ പറഞ്ഞു.
രാവിലെ സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയാണ് നളിനി നെറ്റോ ചുമതലയേറ്റത്. എസ്.എം.വിജയാനന്ദിന്റെ പിന്‍ഗാമിയായാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറിയായത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തന്നെയാവും തന്റേതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."