HOME
DETAILS
MAL
കലക്ടര്‍-എം.പി തര്‍ക്കത്തില്‍ ക്ഷമ ചോദിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍
backup
July 03 2016 | 17:07 PM
കോഴിക്കോട്: കോഴിക്കോട് കലക്ടറും എം.കെ രാഘവന് എം.പിയുമായുള്ള തര്‍ക്കത്തില്‍ കലക്ടര്‍ എന്‍.പ്രശാന്ത് ക്ഷമ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലാണ് കലക്ടര്‍ ക്ഷമ ചോദിച്ചത്. എം.പിയെ അപമാനിക്കാന്‍ താന്‍ ആളല്ലെന്നും ആരെയും അറിഞ്ഞോ അറിയാതെയോ വേദനിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുതെന്നാണ് ആഗ്രഹം. തന്റെ ഭാഗത്ത് നിന്ന് എം.പിയുടെ മനസിനെ വിഷമം തോന്നിച്ച, തന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്ന് കലക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും കലക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."