HOME
DETAILS

മുസ്‌ലിം  ഓഫിസേഴ്സ് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണൻ തന്നെ?; സ്ക്രീൻഷോട്ട് പുറത്ത് 

  
Web Desk
January 11 2025 | 05:01 AM

Screenshot Reveals K Gopalakrishnan Created Muslim Officers WhatsApp Group

തിരുവനന്തപുരം: മുസ്‌ലിം  ഓഫിസേഴ്സ് എന്ന വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണൻ തന്നെയെന്ന് തെളിയിക്കുന്ന സ്‌ക്രീൻഷോട്ട് പുറത്ത്. ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവന്നത്. ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ 'ഇത് എന്ത് ഗ്രൂപ്പാണ് ഗോപാൽ' എന്ന് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ ചോദിക്കുന്നുണ്ട്. എന്നാൽ തനിക്കറിയില്ലെന്നും ചിലർ തന്നോട് ചോദിച്ചിട്ടുണ്ടെന്നുമാണ് ഗോപാലകൃഷ്ണൻ മറുപടി നൽകിയത്.

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഗോപാലകൃഷ്ണനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്കിടയിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു നടപടി. എന്നാൽ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.

ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇന്റലിജൻസിന് പരാതി നൽകിയത്. ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു പരാതി. സംഭവത്തിൽ മെറ്റയിൽ ഉൾപ്പെടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥൻ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലിസ് തള്ളുകയും ചെയ്തിരുന്നു.

അതേസമയം, സസ്‌പെൻഡ് ചെയ്ത് രണ്ടുമാസം തികയുന്നതിനുമുൻപ്സ സ്‌പെൻഷനു കാരണമായ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ അതേപ്പടി നിലനിൽക്കുെ കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണനെതിരായ നടപടി പിൻവലിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷയായ റിവ്യു കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് നടപടി. ഇന്നലെയാണ് ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.  ആരുടെ നിർദേശപ്രാകരമാണ് ഗോപാലകൃഷ്ണൻ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നതുൾപ്പെടെയുള്ള അന്വേഷണത്തിലേക്ക് പൊലിസ് കടന്നിട്ടില്ലെന്നാണു വിവരം.

അതേസമയം ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്ത കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടുകയും ചെയ്തു. ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാതെ ചീഫ് സെക്രട്ടറിക്ക് വിശദീകരണം തേടി കത്തെഴുതി പ്രതിഷേധിച്ചതും വക്കീൽ നോട്ടിസ് അയച്ചതും ഗുരുതര ചട്ടലംഘനമെന്ന റിവ്യു കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് പ്രശാന്തിന്റെ സസ്പൻഷൻ കാലാവധി ഇന്നു മുതൽ നാലു മാസത്തേക്കു കൂടി നീട്ടിയത്.

ഹിന്ദുക്കളായ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഹിന്ദു മല്ലു ഗ്രൂപ്പ് ഉണ്ടാക്കുകയും പിന്നാലെ മുസ്‌ലിം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മറ്റൊരു ഗ്രൂപ്പുണ്ടാക്കുകയും ഇതു വിവാദമായപ്പോൾ ഫോൺ ഹാക്ക് ചെയ്തെന്ന വ്യാജ പരാതി പൊലിസിൽ നൽകുകയുമായിരുന്നു ഗോപാലകൃഷ്ണൻ. പൊലിസ് അന്വേഷണത്തിൽ ഗോപാലകൃഷ്ണൻ തന്നെ ഗ്രൂപ്പുണ്ടാക്കിയതെന്ന് തെളിഞ്ഞതിനെയും തുടർന്നാണ് സസ്പൻഡ് ചെയ്തത്.

ഗോപാലകൃഷ്ണൻ പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്തു കൈമാറിയതിനാൽ അന്വേഷണവും ഫലപ്രദമായി നടത്താൻ പൊലിസിനു കഴിഞ്ഞിരുന്നില്ല. ഹാക്കിങ് നടന്നതായി തെളിവില്ലെന്ന് മെറ്റയും ഗൂഗിളും പൊലിസിനെ അറിയിച്ചു. തുടർന്ന് ഗോപാലകൃഷ്ണന്റെ ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്നും വിവാദ ഗ്രൂപ്പ് രൂപീകരിച്ച സമയത്ത് രണ്ട് ഫോണുകളും അദ്ദേഹത്തിന്റെ കൈവശം തന്നെയുണ്ടായിരുന്നുവെന്നും കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി റിപ്പോർട്ട് നൽകി. ഇതോടെ ഗോപാലകൃഷ്ണനോടു ചീഫ് സെക്രട്ടറി വിശദീകരണം തേടി. തനിക്കു ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമന്നുമുള്ള ശുപാർശയോടെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയതോടെയാണ് സസ്പെൻഷനു കളമൊരുങ്ങിയത്. എന്നാൽ പിന്നീട് ഗോപാലകൃഷ്ണൻ നൽകിയ മറുപടി കണക്കിലെടുത്ത് ധൃതിയിൽ സസ്പെൻഷൻ പിൻവലിച്ച് സർവിസിൽ തിരിച്ചെടുക്കകയാണുണ്ടായത്. നിയമനം നൽകിയിട്ടില്ല. അതു മറ്റൊരു ഉത്തരവായി ഇറങ്ങുമെന്ന് സസ്പൻഷൻ പിൻവലിച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ അവസരം ഉണ്ടാകുമെന്നും ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാതെ വിശദീകരണം തേടി കത്തുകളെഴുതുന്ന പ്രശാന്തിനോട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാം. രണ്ടു കത്തുകൾ പ്രശാന്തിന് നൽകിയിട്ടുണ്ട്. മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഈ മാസം ആറിനാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.

A screenshot has emerged confirming that K. Gopalakrishnan was the creator of a WhatsApp group named 'Muslim Officers'. This revelation comes after Gopalakrishnan was reinstated to service. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്‌ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു

Football
  •  4 days ago
No Image

തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Kerala
  •  4 days ago
No Image

ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന

uae
  •  4 days ago
No Image

ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2018ല്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത് 

Kerala
  •  4 days ago
No Image

സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍

Saudi-arabia
  •  4 days ago
No Image

10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

National
  •  4 days ago
No Image

ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു

Kerala
  •  4 days ago
No Image

രാഹുലിന് നിയമസഭയില്‍ വരാം, പ്രതിപക്ഷ നിരയില്‍ മറ്റൊരു ബ്ലോക്ക് നല്‍കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

Kerala
  •  4 days ago
No Image

അമീബിക് മസ്തിഷ്‌കജ്വരം; ആക്കുളം നീന്തല്‍കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

Kerala
  •  4 days ago
No Image

'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്‌ക് ; ബ്രിട്ടന്‍ താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന

International
  •  4 days ago

No Image

'ഭക്ഷണത്തിനായി പാത്രവും നീട്ടിനല്‍ക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക' ഡോ. എം. ലീലാവതി 

Kerala
  •  4 days ago
No Image

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി

Kerala
  •  4 days ago
No Image

'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്;  ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും  

International
  •  4 days ago
No Image

ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..?  പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? 

Kerala
  •  4 days ago