HOME
DETAILS

ബംഗ്ലാദേശ് ഇതിഹാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

  
January 11, 2025 | 2:48 AM

Bangladesh cricketer Tamim Iqbal retired from international cricket

ബംഗ്ലാദേശ് മുൻ നായകൻ തമീം ഇഖ്ബാൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് തമിം വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 

നേരത്തെ 2023ൽ തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഒരു ദിവസത്തിനുള്ളിൽ തമീം തൻ്റെ തീരുമാനം മാറ്റുകയായിരുന്നു. ഇപ്പോൾ ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കാൻ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. 

2007ൽ സിംബാബ്‌വെക്കെതിരായ ഏകദിനത്തിലാണ് തമീം ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ബംഗ്ലാദേശ് ടീമിലെ ഏറ്റവും മികച്ച താരമായി തമീം സ്വയം അടയാളപ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശിനായി മൂന്ന് ഫോർമാറ്റുകളിലും മികച്ച സംഭാവനകൾ നൽകാൻ തമീമിന് സാധിച്ചു. ഇന്റർനാഷണൽ ക്രിക്കറ്റിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് തമീം. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് മുഷ്ഫിഖുർ റഹീമാണ്. 

ബംഗ്ലാദേശിനായി 243 ഏകദിന മത്സരങ്ങളിൽ നിന്നും 8357 റൺസാണ് തമീം നേടിയത്. 14 സെഞ്ച്വറികളും 56 അർദ്ധ സെഞ്ച്വറികളുമാണ് താരം ഏകദിനത്തിൽ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 10 സെഞ്ച്വറിയും 51ഫിഫ്‌റ്റിയും ഉൾപ്പെടെ 5134 റൺസും തമീം സ്വന്തമാക്കി. കുട്ടിക്രിക്കറ്റിൽ 78 മത്സരങ്ങളിൽ നിന്നുമായി 1758 റൺസും തമീം നേടിയിട്ടുണ്ട്. ട്വന്റി ട്വന്റിയിൽ ഒരു സെഞ്ച്വറിയും തമീം നേടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  5 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  5 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  5 days ago
No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിന് ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  5 days ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  5 days ago
No Image

മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്

Kerala
  •  5 days ago
No Image

നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  5 days ago
No Image

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്

Kerala
  •  5 days ago