HOME
DETAILS

അജിത് കുമാറിന് തിരിച്ചടി; ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി, കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഡയരക്ടർ

  
Farzana
January 11 2025 | 04:01 AM

Vigilance Director Rejects Clean Chit for ADGP MR Ajithkumar in Disproportionate Assets Case

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് തിരിച്ചടി. വിജിലൻസ് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ട് ഡയരക്ടർ യോഗേഷ് ഗുപ്ത മടക്കി. റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് അന്വേഷണ സംഘത്തോട് വിജിലൻസ് ഡയറക്ടർ ​ആവശ്യപ്പെട്ടു. 

തിരുവനന്തപുരം സ്​പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് എസ്.പിയായിരുന്നു അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. എന്നാൽ കൂടുതൽ അന്വേഷണം നടത്തി ഫയലുമായി വരാനായിരുന്നു വിജിലൻസ് ഡയറക്ടറുടെ നിർദേശം.

പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത്കുമാറിനെതിരെ അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിൻറെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. ആരോപണത്തിൽ കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ.

കവടിയാറിലെ ആഡംബരവീട് നിർമാണത്തിൽ ക്രമക്കേട് നടന്നതായും പി.വി. അൻവർ ആരോപിച്ചിരുന്നു. അതേസമയം, വീട് നിർമിക്കാനായി എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. മാത്രമല്ല സർക്കാറിനെ അറിയിച്ചാണ് വീട് നിർമിക്കുന്നതെന്നും റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടി.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചുവെന്നും പി.വി. അൻവർ അജിത്കുമാറിനെതിരെ ആരോപണമുയർത്തി. കരാർ ആയി എട്ടുവർഷത്തിന് ശേഷമാണ് ഫ്ലാറ്റ് വിറ്റതെന്നും സ്വാഭാവികമായുണ്ടാകുന്ന വിലവർധനവാണ് ഫ്ലാറ്റിന് ഉണ്ടായതെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ. മലപ്പുറം എസ്.പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ടെന്നായിരുന്നു അടുത്ത ആരോപണം. ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി.

ആരോപണങ്ങൾക്കിടയിലും അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. സ്ഥാനക്കയറ്റത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഒരു അന്വേഷണവും എ.ഡി.ജി.പി അജിത്കുമാറിനെതിരേ നടക്കുന്നില്ല എന്നായിരുന്നു ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് അംഗീകരിച്ചായിരുന്നു സർക്കാറിന്റെ തീരുമാനം. നിലവിലെ പൊലീസ് മേധാവി ഷെയ്‌ഖ്‌ ദർവേശ് സാഹിബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാവും ഡി.ജി.പി റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  6 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  22 minutes ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  40 minutes ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  40 minutes ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  an hour ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago