HOME
DETAILS

ഏകദിനത്തിൽ ചരിത്രമെഴുതി സ്‌മൃതി മന്ദാന; സ്വന്തമാക്കിയത് റെക്കോർഡുകളുടെ പെരുമഴ

  
January 11, 2025 | 3:35 AM

smrithi mandhana create a new record in womens odi

രാജ്കോട്ട്: വനിതാ ഏകദിനത്തിൽ പുത്തൻ റെക്കോർഡുമായി സ്‌മൃതി മന്ദാന. അയർലാൻഡിനെതിരെയുള്ള മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ വനിതാ ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് പൂർത്തിയാക്കാനാണ് സ്‌മൃതിക്ക് സാധിച്ചത്. അയർലാൻഡിനെതിരെ സ്‌മൃതി 29 പന്തിൽ 41 റൺസാണ് നേടിയത്. സ്‌മൃതിയുടെ ഈ നേട്ടത്തിന് മറ്റൊരു പ്രേത്യകത കൂടിയുണ്ട്. ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 4000 റൺസ് നേടുന്ന ഇന്ത്യൻ താരമായി മാറാനാണ് സ്‌മൃതിക്ക് സാധിച്ചത്. 95 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് സ്‌മൃതി ഈ നേട്ടത്തിലെത്തിയത്. 

മാത്രമല്ല മുൻ ഇന്ത്യൻ താരം മിതാലി രാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് സ്‌മൃതി. മിത്തലി രാജ് 112 ഇന്നിങ്‌സുകളിൽ നിന്നുമാണ് 4000 റൺസ് നേടിയത്. ഇതിന് പുറമെ ഏറ്റവും വേഗത്തിൽ 4000 റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി മാറാനും സ്‌മൃതിക്ക് സാധിച്ചു.

ഓസ്‌ട്രേലിയൻ താരങ്ങളായ ബെലിൻഡ ക്ലാർക്ക്, മെഗ് ലാനിംഗ് എന്നിവരാണ് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് നേടിയ താരങ്ങൾ. ബെലിൻഡ 86 മത്സരങ്ങളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോൾ മെഗ് ലാനിംഗ് 87 മത്സരങ്ങളിൽ നിന്നും ഈ നേട്ടത്തിലെത്തി.

മത്സരത്തിൽ സ്‌മൃതിക്ക് പുറമെ പ്രതീക റാവൽ 96 പന്തിൽ 89 റൺസും തേജൽ ഹസബ്നിസ് 46 പന്തിൽ നിന്നും 53 റൺസും നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റുകൾക്കാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 34.3 ഓവറിൽ ആറ് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

National
  •  13 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  13 days ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  13 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  13 days ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  13 days ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  13 days ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  13 days ago
No Image

അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം

Cricket
  •  13 days ago
No Image

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

Kerala
  •  13 days ago
No Image

'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

National
  •  13 days ago