വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
വേങ്ങര: വ്യാപാരി സഞ്ചരിച്ച കാറിനെ പിന്‍തുടര്‍ന്നെത്തിയ അഞ്ചംഗ സംഘം റോഡില്‍ വാഹനം വിലങ്ങിട്ട് യുവവ്യാപാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചുസംഘം കടന്നു. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെ വേങ്ങര ചുള്ളിപ്പറമ്പിലാണ് സംഭവം. ഊരകം കുറ്റാളൂരിലെ ഷാലിമാര്‍ മെറ്റല്‍സ് സ്ഥാപനത്തിന്റെ ഉടമ വലിയോറ പുത്തനങ്ങാടിയിലെ വളപ്പില്‍ ജഹീറി (35) നെയാണ് സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കടയടച്ച് നോമ്പു തുറക്കുന്നതിനായി വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു ജഹീര്‍.
ചുള്ളിപ്പറമ്പില്‍ എത്തിയതോടെ ഇയോണ്‍ കാറിലെത്തിയ സംഘം വാഹനം വിലങ്ങിട്ട് നിര്‍ത്തി വ്യാപാരി സഞ്ചരിച്ച കാറിന്റെ താക്കോല്‍ ഊരിയെടുത്തു. വ്യാപാരിയെ ബലമായി കാറില്‍ നിന്നിറക്കി സംഘം വന്ന കാറിലേക്ക് കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
റോഡ് ബ്ലോക്കായതിനെ തുടര്‍ന്ന് പിറകിലെത്തിയ യാത്രക്കാരും നാട്ടുകാരും ഇടപെട്ടതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ചത്. സംഭവത്തില്‍ ജഹീര്‍ വേങ്ങര പൊലിസില്‍ പരാതി നല്‍കി.
സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂനിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ കുഞ്ഞീതുട്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."