വരുന്നൂ, 800 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്- 19 പ്രതിരോധത്തിനും വ്യാപനം തടയുന്നതിനും ആയുര്‍വേദത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍. ഇതിനായി പ്രത്യേക ആയുര്‍വേദ കൊവിഡ്- 19 റെസ്‌പോണ്‍സ് സെല്ലുകള്‍ രൂപീകരിക്കും. സെല്ലുകളുടെ പ്രവര്‍ത്തനം ആയുര്‍വേദ ഡിസ്‌പെന്‍സറികളിലൂടെ താഴേത്തട്ടിലെത്തിക്കും. ഇതിനുവേണ്ടി സംസ്ഥാനത്തെ 800ലധികം ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ആയുര്‍രക്ഷാ ക്ലിനിക്കുകളായി മാറ്റും.
'കരുതലോടെ കേരളം കരുത്തേകാന്‍ ആയുര്‍വേദം' എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പ് സമര്‍പ്പിച്ച കര്‍മപദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. രോഗപ്രതിരോധം, രോഗകാഠിന്യം ലഘൂകരിക്കല്‍ എന്നിവയ്ക്കുള്ള ആയുര്‍വേദ മാര്‍ഗങ്ങളാണ് കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന, പ്രാദേശിക, ജില്ലാ തലങ്ങളില്‍ സെല്ലുകള്‍ രൂപീകരിക്കും.
സംസ്ഥാനതലത്തിലുള്ള റെസ്‌പോണ്‍സ് സെല്ലിന്റെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങളുടെ ഏകോപനം. സ്റ്റേറ്റ് സെല്ലിനു കീഴില്‍ റീജിയനല്‍ റെസ്‌പോന്‍സ് സെല്ലുകളുണ്ടാകും. നിലവിലുള്ള മൂന്നു സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജുകളിലാണ് റീജിയനല്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുക. ഇതിനു താഴെ ജില്ലാ ആയുര്‍വേദ കൊവിഡ് റെസ്‌പോണ്‍സ് സെല്ലുകളും രൂപീകരിക്കും. സംസ്ഥാനത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലൂടെയാണ് പ്രാഥമിക തലത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. ഇതിന്റെ ഭാഗമായി എല്ലാ ആയുര്‍വേദ ഡിസ്‌പെന്‍സറികളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആയുര്‍രക്ഷാ ക്ലിനിക്കുകളായി മാറും.
പല മറ്റു പകര്‍ച്ചവ്യാധികളുടെ പ്രതിസന്ധി ഘട്ടത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആയുര്‍വേദ മേഖല നേരത്തെ തന്നെ ഇടപെട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലൊരിടത്തും ഏകീകൃത സ്വഭാവത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരുന്നില്ല. കൃത്യമായ ഏകോപനമില്ലായ്മകൊണ്ട് എല്ലാവരിലേക്കും അത് എത്തിയിരുന്നുമില്ല. ചരിത്രത്തിലാദ്യമായാണ് ഏകീകൃത ത്രിതല സംവിധാനത്തില്‍ ആയുര്‍വേദത്തെ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."