നികുതി അടച്ചില്ല, വില്ലേജ് ഓഫിസിനെതിരെ പഞ്ചായത്ത് കേസ് ഫയല്‍ ചെയ്തു
കൊളച്ചേരി : വസ്തു നികുതി ഒടുക്കാത്തതിനാല്‍ ചേലേരി വില്ലേജ്ഓഫിസിനെതിരെനെതിരെ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കേസ് ഫയല്‍ ചെയ്തു.
ഒടുവില്‍ നികുതി അടക്കാതെ തന്നെ കേസ് പിന്‍വലിച്ചു.
2016-17, 207-18 വര്‍ഷങ്ങളിലെ വസ്തു നികുതിയായ 5085- രൂപ ഒടുക്കാത്തതിനാലാണ് മാര്‍ച്ചില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-ഒന്ന് മുമ്പാകെ വില്ലേജ് ഓഫിസിനെതിരെനെതിരെ പഞ്ചായത്ത് കേസ് ഫയല്‍ ചെയ്തത്.
ജില്ലാ കളക്ടറില്‍ നിന്നും അലോട്ട്‌മെന്റ് ലഭ്യമാക്കിയാല്‍ നികുതി ഒടുക്കാമെന്ന ഉറപ്പിന്‍മേല്‍ കഴിഞ്ഞ മാസം 29 ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗം കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാറില്‍ നിന്നും മതിയായ അലോട്ട്‌മെന്റ് ലഭിക്കാത്തതിനാലാണ് നികുതി ഒടുക്കാന്‍ സാധിക്കാത്തതെന്നാണ് തളിപ്പറമ്പ് തഹസില്‍ദാര്‍ പഞ്ചായത്തിനെ അറിയിച്ചത്. ജില്ലാ കളക്ടറില്‍ നിന്നും ഫണ്ട് ലഭ്യമാക്കി വസ്തുനികുതി ഒടുക്കുന്നതാണെന്നും കേസ് സംബന്ധിച്ച തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നും തഹസില്‍ദാര്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുകയുണ്ടായി.
ഇക്കാര്യം പഞ്ചായത്ത് ഭരണസമിതി വിശദമായി ചര്‍ച്ച ചെയ്യുകയും വസ്തു നികുതി ഒടുക്കാത്തത് തഹസില്‍ദാരുടെ വ്യക്തിപരമായ വീഴ്ചമൂലമല്ലെന്ന് ബോധ്യപ്പെട്ട ഭരണസമിതി നിയമനടപടികളുടെ പ്രത്യേകതകളാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തഹസില്‍ദാരെ വ്യക്തിപരമായി ബാധിക്കുന്നതാണെന്നും വിലയിരുത്തി.
ജില്ലാ കളക്ടറില്‍ നിന്നും അലോട്ട്‌മെന്റ് ലഭ്യമാക്കി നികുതി ഒടുക്കുമെന്ന തഹ്‌സിദാറുടെ അറിയിപ്പ് മുഖവിലക്കെടുത്തുകൊണ്ട് കേസ് പിന്‍വലിക്കുന്നതിന് അനുവാദത്തിനായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി - ഒന്ന് മുമ്പാകെ അപേക്ഷ നല്‍കുവാന്‍ യോഗം ഐക്യകണ്‌ഠ്യേന തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."