പഴശ്ശി പുഴയില്‍ നീരൊഴുക്ക് കുറഞ്ഞു
ഇരിട്ടി: പഴശ്ശി ജലസംഭരണിയുടെ ഷട്ടര്‍ തുറന്നതോടെ ഇരിട്ടി പുഴയില്‍ ജലവിതാനം ഗണ്യമായി കുറഞ്ഞു. പുഴയില്‍ നിര്‍ച്ചാലുകള്‍ മാത്രമായി. പഴശ്ശി പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തപ്പോള്‍ ജലസംഭരണിയില്‍ ജലവിതാനം ക്രമാധീതമായി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോട്ടെ ഷട്ടര്‍ തുറന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിട്ടത്. നിലവില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള 16 റേഡിയല്‍ ഷട്ടറുകളില്‍ ഏഴു ഷട്ടറുകളാണ് തുറന്നത്. കാലവര്‍ഷം ശക്തമാകുന്നതോടെ ഷട്ടര്‍ പൂര്‍ണ്ണമായി തുറക്കാനാണ് ഇറിഗേഷന്‍ വകുപ്പിന്റെ തീരുമാനം. എന്നാല്‍ 2012ലെ കാലവര്‍ഷത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഷട്ടര്‍ തുറക്കാന്‍ കഴിയാത്തത് കാരണം ഇരിട്ടി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടര്‍ മുഴുവന്‍ മാറ്റി പുതിയ ഷട്ടര്‍ നിര്‍മിച്ചിരുന്നു. ഇനി വേനല്‍ക്കാലത്ത് മാത്രമാണ് ഡാമിന്റെ ഷട്ടര്‍ അടക്കുക. ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതി ആയ ജപ്പാന് കുടിവെളള പദ്ധതി, കൊളച്ചേരി, കണ്ണൂര്‍, പെരളശ്ശേരി, തലശ്ശേരി,മാഹി, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് പഴശ്ശി ഡാമില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."