HOME
DETAILS

റമദാനിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുക

  
backup
July 04 2016 | 03:07 AM

ramadan-prabha-3

അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിച്ച റമദാന്‍ നമ്മോട് യാത്ര പറയുകയാണ്. സുകൃതങ്ങളെ കൊണ്ട് അതിനെ ധന്യമാക്കിയവന്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം കാത്തിരിക്കുന്നു. നമുക്ക് അനുകൂലമായി സാക്ഷിനില്‍ക്കത്തക്ക വിധത്തിലാണോ നാം ഈ വിശുദ്ധ മാസത്തെ യാത്രയാക്കുന്നതെന്ന് നാം ആലോചിക്കണം.

റമദാനുവേണ്ടി നാം എന്തെല്ലാം കര്‍മങ്ങള്‍ സമര്‍പ്പിച്ചുവെന്ന കാര്യത്തില്‍ നാം ഗൗരവതരമായ ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. റമദാനില്‍ നാം എന്തെല്ലാം പ്രയോജനങ്ങള്‍ നേടി? എന്തെല്ലാം വീഴ്ചകള്‍ വരുത്തി? നന്മ ചെയ്തവന്‍, അവയില്‍ പ്രതീക്ഷയുള്ളവന്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ, കര്‍മങ്ങള്‍ സ്വീകരിക്കാനും, നന്മയില്‍ മുന്നേറാനും അവന്‍ നാഥനോട് പ്രാര്‍ഥിക്കണം. വീഴ്ച വരുത്തിയവന്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും കര്‍മനിരതനായി മുന്നോട്ടുവരികയും ചെയ്യണം.

'അല്ലാഹു രാപ്പകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഗുണപാഠമുണ്ട്'. (അന്നൂര്‍ 44.) രണ്ടുമാസം മുമ്പ് മുതല്‍ നാം റമദാനെ സ്വീകരിക്കുകയായിരുന്നു, അതിനെ നമ്മിലെത്തിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയായിരുന്നു. ഇന്ന് നാം വേദനയോടെ അതിനെ യാത്രയാക്കുന്നു. അതിന്റെ വേര്‍പാടില്‍ ദുഖം പങ്കുവയ്ക്കുന്നു.

ആകാശഭൂമികളും അവയിലുള്ളതും മുഹമ്മദീയ ഉമ്മത്തിന് ഭവിച്ച വിപത്തിന്റെ പേരില്‍ കരയും. ഏതാണാവിപത്തെന്ന ചോദ്യത്തിന് റമദാന്റെ വിട പറയലാണെന്നായിരുന്നു തിരുദൂതരുടെ മറുപടി.

ഖേദങ്ങള്‍ അണമുറിയാതെ ഒഴുകുമ്പോള്‍ മനുഷ്യന്റെ ചിന്തകളില്‍ ഉണര്‍വുണ്ടാകും. ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ക്കുത്തരം നാം കണ്ടെത്തണം.

വിശുദ്ധ റമദാനിന്റെ അനര്‍ഘ നിമിഷങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിയോ? അതോ അലസമായി കഴിച്ചു കൂട്ടിയോ? അനുഗ്രഹത്തിന്റെ ദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹം ചോദിച്ചു വാങ്ങിയോ? പാപങ്ങള്‍ റബ്ബിന്റെ മുന്നില്‍ ഏറ്റുപറഞ്ഞ് പാപമോചനം സ്വന്തമാക്കിയോ? അങ്ങനെ നരക വിമുക്തി സാധ്യമാക്കിയോ? സ്വര്‍ഗത്തിന്റെ അവകാശിയായി മാറിയോ? ആജീവനാന്ത ശത്രുവായ പിശാചിനെ പരാജയപ്പെടുത്താനുള്ള പരിശീലനക്കളരിയില്‍ എത്രമാത്രം മുന്നോട്ട് പോയി? ശരീരത്തെ സൂകൃതങ്ങള്‍ ചെയ്തു മെരുക്കിയോ?

ആയിരം മാസത്തെക്കാള്‍ പുണ്യമായ രാത്രിയെ ഗുണകരമാക്കി നോമ്പിന്റെ യഥാര്‍ഥ ലക്ഷ്യമായ 'തഖ്‌വ' കൈമുതലാക്കിയോ? ഹൃദയവും ചിന്തയും പരിശുദ്ധമാക്കിയോ? ശരീരത്തെ റബ്ബിന് തൃപ്തിയുള്ള മാര്‍ഗത്തില്‍ തിരിച്ചുവിടാന്‍ കരുത്തു നേടിയോ? യഥാര്‍ഥത്തില്‍ ഈ പരിശുദ്ധ റമദാനില്‍ നാം എന്ത് നേടി? നാം സ്വയം ചോദിക്കുക. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ എന്ത് കരുത്തും ചൈതന്യവുമാണ് നാം കൂടുതല്‍ നേടിയത്? ഈ ചോദ്യങ്ങള്‍ക്ക് യഥാര്‍ഥ ഉത്തരം കണ്ടെത്തുന്നതിലാണ് ഒരു വിശ്വാസിയുടെ റമദാനും നോമ്പും പെരുന്നാളും വിജയകരമായിത്തീരുന്നത്.
അല്ലാഹു ഇനിയും ധാരാളം റമദാനുകളെ സ്വീകരിക്കാന്‍ നമുക്ക് ഭാഗ്യം നല്‍കട്ടെ. ആമീന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago