കൊവിഡ്-19: സഊദിയിൽ 3 പുതിയ മരണം, 364 പുതിയ വൈറസ് കേസുകൾ
റിയാദ്: കൊവിഡ്-19 വൈറസ് ബാധയേറ്റു കഴിഞ്ഞ 24 മണിക്കൂറിനിടെ സഊദിയിൽ 3 വൈറസ് ബാധിതർ കൂടി മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റു മരണപ്പെടുന്നവരുടെ എണ്ണം 47 ആയി ഉയർന്നു. പുതുതായി 364 വൈറസ് ബാധ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 3651 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവർ 2919 രോഗികളാണ്. വൈറ ബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം 685 ആയി ഉയർന്നതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച്ച 19 പേർക്കാണ് മുക്തിയുണ്ടായത്.
#الصحة تعلن عن تسجيل (364) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (3) حالات وفيات رحمهم الله، وتسجيل (19) حالة تعافي ليصبح مجموع الحالات المتعافية (685) حالة ولله الحمد. pic.twitter.com/L8T9a4imxx
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 10, 2020
ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത് മക്കയിലാണ്. 90 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മദീനയിൽ 78 പേർക്കും റിയാദിൽ 69 പേർക്കും ജിദ്ദയിൽ 54 പേർക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. കൂടാതെ, ഖതീഫ് 12 , ബുറൈദ 09, ദമാം 06, ഹുഫൂഫ് 05, ത്വായിഫ് 04, അൽഖർജ് 03, ദഹ്റാൻ, ഖുൻഫുദ, യാമ്പു (02 പേർ വീതം), ജുബൈൽ, ഖുലൈസ്, ദിരിയ, റാസ്തന്നൂറ, ഹനാക്കിയ, അറാർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് വെള്ളിയാഴ്ച്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവിൽ തലസ്ഥാന നഗരിയായ റിയാദിൽ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. 1030 പേർക്ക് ഇവിടെ വൈറസ് ബാധ കണ്ടെത്തിയെങ്കിലും നിലവിൽ 751 പേരാണ് ചികിത്സയിൽ കഴിയുന്നത്. മക്കയിൽ 721,ജിദ്ദാ 531, മദീന 498, ഖത്വീഫ് 186, ദമാം 165 എന്നിങ്ങനെയാണ് രാജ്യത്തെ ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ പ്രധാന നഗരികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."