മാധ്യമങ്ങളുടെ വിശ്വാസ്യത തകരാന്‍ പാടില്ല: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
താമരശേരി: മാധ്യമങ്ങളുടെ വിശ്വാസ്യത തകരാന്‍പാടില്ലെന്നും ഇതിന് കോട്ടംതട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രസ്താവിച്ചു. താമരശ്ശേരി പ്രസ് ക്ലബ് രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും വാര്‍ത്ത ചമച്ച് സംതൃപ്തിയടയുന്ന രീതിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം. ജനങ്ങളുടെ ശബ്ദമാണ് മാധ്യമങ്ങള്‍. മാധ്യമ വിമര്‍ശനങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും വികസന കാര്യങ്ങളില്‍ ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സരസ്വതി, കെ.കെ നന്ദകുമാര്‍, ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, വാര്‍ഡ് അംഗം ബിന്ദു ആനന്ദ്, സ്വാഗത സംഘം ചെയര്‍മാന്‍ ടി.ആര്‍.ഒ കുട്ടന്‍, സുനില്‍ തിരുവമ്പാടി, പി.എസ് മുഹമ്മദലി, ഗിരീഷ് തേവള്ളി, വി.കെ ഹുസൈന്‍കുട്ടി, സോമന്‍ പിലാത്തോട്ടം, എ.പി മുസ്തഫ, ടി.ഡി സെബാസ്റ്റ്യന്‍, കെ.എ ഹര്‍ഷാദ്, ഉസ്മാന്‍ പി.ചെമ്പ്ര, ശ്രീധരന്‍ പറക്കാസ്, വി.ആര്‍. അഖില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."