വായ്പാ പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ ഭേദഗതി
കല്‍പ്പറ്റ: കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളുടെ യോഗ്യതാ മാനദണ്ഡങ്ങളിലും വായ്പാ നിബന്ധനകളിലും ഭേദഗതി വരുത്തി.
സ്റ്റാര്‍ട്ട് അപ് യൂനിറ്റുകള്‍ക്ക് നല്കുന്ന വായ്പാ തുക 50 ലക്ഷം രൂപയാക്കി. ഭൂരഹിതരായ പട്ടികജാതിയില്‍പ്പെട്ട കര്‍ഷക തൊഴിലാകള്‍ക്ക് 30 സെന്റ് കൃഷിഭൂമി വാങ്ങുവാന്‍ അഞ്ച് ലക്ഷം രൂപ വരെ പദ്ധതി തുകയുള്ള പുതിയ കൃഷിഭൂമി വായ്പാ പദ്ധതി തടങ്ങും. മള്‍ട്ടിപര്‍പ്പസ് യൂനിറ്റ് വായ്പ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വസ്തു ജാമ്യത്തിന് പകരം വസ്തു ജാമ്യമോ രണ്ടും കൂടിയോ സ്വീകരിക്കുവാന്‍ തക്ക വിധം ജാമ്യവ്യവസ്ഥ ഭേദഗതി ചെയ്തു. പലിശ ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ്. ബെനിഫിഷ്യറി ഓറിയന്റഡ് പദ്ധതി തുക രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വിവാഹ വായ്പാ രണ്ട് ലക്ഷത്തില്‍ നിന്നും രണ്ടര ലക്ഷം രൂപയാക്കി കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വ്യക്തിഗത വായ്പ തുക രണ്ട് ലക്ഷം, ഇരുചക്ര വാഹന വായ്പ ഒരുലക്ഷം, കാര്‍ വായ്പ 7 ലക്ഷം എന്നിങ്ങനെയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."