HOME
DETAILS
MAL
പത്രങ്ങളിലൂടെ കൊവിഡ് പകരില്ല, ആശങ്കകളില്‍ അടിസ്ഥാനമില്ലെന്ന് മദ്രാസ് ഹൈക്കോടതി
backup
April 10 2020 | 16:04 PM
ചെന്നൈ: കൊവിഡ്-19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് അച്ചടി മാധ്യമങ്ങളെ ഒഴിവാക്കിയ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. പത്രങ്ങളിലൂടെ കൊവിഡ് പകരുമെന്ന ആശങ്കകളില്‍ അടിസ്ഥാനമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കൊറോണ വൈറസ് പേപ്പര്‍ പ്രതലങ്ങളില്‍ നാലു ദിവസത്തോളം നിലനില്‍ക്കുമെന്നും വൈറസ് വ്യാപനത്തിന് ഇത് കാരണമാവുമെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സ്വദേശിയായ ടി. ഗണേഷ് കുമാര്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ഹരജിക്കാരന്റെ ആശങ്കകളില്‍ അടിസ്ഥാനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പത്രങ്ങളുടെ പ്രസിദ്ധീകരണം നിയന്ത്രിക്കുന്നതോ നിരോധിക്കുന്നതോ ആയ ശ്രമങ്ങളെല്ലാം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."