പെരിയാറില്‍ കൈ നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ജഡം ഇടുക്കി സ്വദേശിനിയുടേതെന്ന് സൂചന
കോതമംഗലം:പെരിയാറില്‍ വേട്ടാംമ്പാറ അയിനിച്ചാല്‍ ഭാഗത്ത് കൈ നഷ്ടപ്പെട്ട് ,മുഖം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ ജഡം ഇടുക്കി പെരുവന്താനം സ്വദേശിനിയുടേതെന്ന് സൂചന.പിന്‍കഴുത്തിലെ മുഴയും മുഖത്തെ പൊള്ളിയ പാടും കണ്ട് പെരുവന്താനം സ്വദേശിയായ 75 കാരന്‍ മൃതദ്ദേഹം തിരിച്ചറിഞ്ഞെന്നാണ് പൊലിസില്‍ നിന്നും ലഭ്യമായ വിവരം.
ആദ്യവിവാഹത്തില്‍ മക്കളുളുള്ള യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കൊപ്പം താമസമാരംഭിക്കുകയായിരുന്നെന്നും കഴിഞ്ഞമാസം 21 മുതല്‍ ഭാര്യയെ കാണാനില്ലന്ന് കാണിച്ച് താന്‍ പെരുവന്താനം പൊലിസില്‍ പരാതി സമര്‍പ്പിച്ചിരുന്നെന്നും വൃദ്ധന്‍ വെളിപ്പെടുത്തിതായിട്ടാണ് കുറുപ്പംപടി പൊലിസ് നല്‍കുന്ന വിവരം.
40 വയസ് പ്രയം വരുന്ന ഭാര്യ പീരീമേട് ഭാഗത്ത് പാതയോരത്ത് പെട്ടിക്കട നടത്തിവന്നിരുന്നെന്നും ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് തങ്ങള്‍ ചിലവ് കഴിഞ്ഞിരുന്നതെന്നും ഇയാള്‍ പൊലിസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.വൃദ്ധന്റെ അവകാശവാദം കണക്കിലെടുത്ത്,ഇയളുടെ ഭാര്യയായ യുവതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉറ്റബന്ധുക്കളെ വിളിച്ചുവരുത്തി ഡി.എന്‍.എ പരിശോധന നടത്തുന്നതിനും പൊലിസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.യുവതിയുടെ മരണം കൊലപാതകമാണോ എന്ന കാര്യം സ്ഥരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലിസ് സര്‍ജ്ജന്‍ കുറുപ്പംപടി പൊലിസിന്് നല്‍കിയ വിവരം.വെള്ളം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.
കൈ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ച് മാറ്റിയതല്ലന്നും വലതുകാല്‍ ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.പുഴയിലെ ഒഴുക്കിന്റെ ശക്തിയില്‍ മരത്തിന്റെ വേരുകളിലോ പാറകളിലോ തട്ടി കൈ നഷ്ടപ്പെടാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.മൃതദേഹം പൂര്‍ണ്ണ നഗ്‌നമായത് എങ്ങിനെയെന്ന കാര്യമാണ് ഇപ്പോള്‍ പൊലിസിനെ കുഴക്കുന്നത്.
പുഴയിലെ വെള്ളമില്ലാത്ത ഭാഗത്ത് പാറപ്പുറത്ത് കിടക്കുന്ന നിലയിലാണ് കഴിഞ്ഞ 31ന് വൈകുന്നേരം ജഡം കണ്ടെത്തിയത്.കൈ നഷ്ടപ്പെട്ടുകയും മുഖം വികൃതമാക്കുകയും ചെയ്ത നിലയിലായിരുന്നു ജഡം.തുടര്‍ന്ന് കുറുപ്പംപടി പൊലിസ് ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുറുപ്പംപടി പൊലിസ് അറിയിച്ചത് പ്രകാരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നും ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നും കാണാതായ യുവതികളുടെ ബന്ധുക്കള്‍ മൃതദേഹം കാണാനെത്തിയെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."