വിജയ് മല്യക്ക് സാവകാശം നല്കി ലണ്ടന്‍ ഹൈക്കോടതി
ലണ്ടന്‍: ബാങ്കുകളില്‍ നിന്ന് പണം തട്ടി വിദേശത്തേക്കു മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് ഒടുവില്‍ ലണ്ടന്‍ കോടതിയുടെ തലോടല്‍.
9000 കോടി രൂപ തിരിച്ചുകിട്ടുന്നതിനായി ലണ്ടന്‍ കോടതിയെ സമീപിച്ച എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാങ്കുകളോട് മല്യക്ക് സാവകാശം നല്‍കണമെന്ന് ജസ്റ്റിസ് മൈക്കല്‍ ബ്രിഗ്സ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സുപ്രിം കോടതി മുന്‍പാകെയുള്ള മല്യയുടെ പരാതികളും കര്‍ണാടക ഹൈക്കോടതി മുന്‍പാകെയുള്ള ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളിലും തീര്‍പ്പാകുന്നതുവരെ കേസില്‍ വാദംകേള്‍ക്കുന്നത് നീട്ടിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.
രാജ്യത്ത് ലോക്ക് ഡൗണായിരിക്കെ താന്‍ കൈപ്പറ്റിയ മുഴുവന്‍ പണവും തിരികെ നല്‍കാമെന്നും പണം സ്വീകരിച്ച് തന്റെ സ്വത്തുവകകള്‍ തിരികെ നല്‍കണമെന്നും വിജയ് മല്യ ട്വിറ്ററിലൂടെ ധനമന്ത്രി നിര്‍മല സീതാരാമനോട് അടുത്തിടെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."