കുടുംബശ്രീ പലിശ രഹിത വായ്പ ഉടന്‍; ചര്‍ച്ച അന്തിമഘട്ടത്തില്‍
കോഴിക്കോട്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കുടുംബശ്രീ മുഖേന നല്‍കുന്ന പലിശ രഹിത വായ്പ ഉടന്‍ ലഭ്യമാകും. ഇത് സംബന്ധിച്ച ചര്‍ച്ച അന്തിമഘട്ടത്തിലാണ്. നിലവില്‍ ഏതെല്ലാം ബാങ്കുകള്‍ വഴി വിതരണം ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമാവേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ കൂടി വ്യക്തത വന്നാല്‍ പണം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും. വിഷുവിന് മുന്‍പ് തന്നെ പണം ലഭ്യമാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എല്‍.ബി.സി) യുമായി ചര്‍ച്ച നടത്തി വിശദമായ പദ്ധതി കുടുംബശ്രീ സമര്‍പ്പിച്ചിരിക്കുകയാണ്.
എസ്.എല്‍.ബി.സിയുടെ അന്തിമ അനുമതി കിട്ടിയാലുടന്‍ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും.
മൂന്നു വര്‍ഷംവരെ തിരിച്ചടവ് കാലാവധിയില്‍ ഒരാള്‍ക്ക് 20,000 രൂപയാണ് വായ്പ ലഭിക്കുക. ഇതിന്റെ പലിശ സര്‍ക്കാര്‍ നല്‍കും. തിരിച്ചടവിന് നാലുമുതല്‍ ആറുമാസംവരെ മൊറട്ടോറിയവും ലഭിച്ചേക്കും. നിരവധി പേരാണ് വായ്പയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. പലയിടത്തും യോഗങ്ങള്‍ ചേരുന്നതിന് തടസമുള്ളതിനാല്‍ ഫോണ്‍ മുഖേനയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നതെന്ന് കുടുംബശ്രീ കോഡിനേറ്റര്‍മാര്‍ അറിയിച്ചു.
കൊവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് 2,000 കോടിയുടെ കുടുംബശ്രീ വായ്പാ പദ്ധതിയും ഉള്‍പ്പെട്ടത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ കുടുംബശ്രീ പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കിയിരുന്നു. ഒരു ലക്ഷം രൂപയായിരുന്നു അംഗങ്ങള്‍ക്ക് വായ്പയായി നല്‍കിയത്. പലിശ സര്‍ക്കാര്‍ വഹിക്കുന്ന രീതിയിലായിരുന്നു ഈ വായ്പ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."