ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്ര തീരുമാനം കാത്ത് സംസ്ഥാനങ്ങള്‍:മുഖ്യമന്ത്രിമാരുമായി പ്രധാനമന്തിയുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനം ഇന്ന്. രാവിലെ പതിനൊന്ന്മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്തിമാരുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തും.
ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീ്ട്ടണമെന്ന് ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ഒഡീഷയും പഞ്ചാബും ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ലോക്ക് ഡൗണ്‍ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോര്‍ട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്.
കേരളത്തില്‍ ലോക്ക് ഡൗണ്‍ സംബന്ധിച്ച തീരുമാനമെടുക്കുക കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിനുശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ അവസാനിക്കുന്നത് ചൊവ്വാഴ്ചയാണ്. പൂര്‍ണമായി ലോക്ഡൗണ്‍ നീക്കാനാവില്ലെന്ന് പ്രധാനമന്ത്രി പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."