നിസാമുദ്ദീന്‍ സന്ദര്‍ശിച്ച വിവരം മറച്ചുവച്ച കോണ്‍ഗ്രസ് നേതാവിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസ് സന്ദര്‍ശിച്ചത് വെളിപ്പെടുത്താതിരുന്നതിന് പൊലിസ് കേസെടുത്ത കോണ്‍ഗ്രസ് നേതാവിന് ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയിപ്പോള്‍ പ്രദേശത്തെ കൗണ്‍സിലറാണ്. ഇവരുടെ ഗ്രാമമായ തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദീന്‍പൂര്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരെയും അംബേദ്കര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. നേരത്തെ നിസാമുദ്ദീന്‍ കൊവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടെ ഇവിടം സന്ദര്‍ശിച്ചവരോട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇദ്ദേഹം ഇക്കാര്യം മറച്ചുവച്ചു. പിന്നീട് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. നേരത്തെ അന്വേഷണത്തിനിടെ പൊലിസ് മര്‍കസ് സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇദ്ദേഹം നിഷേധിച്ചിരുന്നു. പിന്നീട് വിശദമായ അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് മര്‍കസ് സന്ദര്‍ശിച്ചെന്ന് സമ്മതിച്ചത്.
അതിനിടെ മധ്യപ്രദേശില്‍ 74 തബ്ലീഗ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ വിദേശികളും തദ്ദേശീയരും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭോപ്പാലിലായിരുന്നു ഇവര്‍ക്ക് താമസ സൗകര്യമൊരുക്കിയിരുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാല്‍ ദുരന്തനിവാരണനിയമവും വിദേശിനിയമവുമനുസരിച്ചാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."