HOME
DETAILS

ആദിവാസി ചൂഷണം: രാഷ്ട്രീയ ദല്ലാളന്മാരെ പിടിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍

  
backup
July 04 2016 | 04:07 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%9a%e0%b5%82%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികളെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥ,രാഷ്ട്രീയ ദല്ലാളന്മാരെ പിടിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അട്ടപ്പാടിയില്‍ കഴിഞ്ഞ പത്തു വര്‍ഷം നടപ്പാക്കിയ പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

കോടിക്കണക്കിനു രൂപയുടെ പദ്ധതിയാണ് ഓരോ വര്‍ഷവും അട്ടപ്പാടിയിലെത്തുന്നത്. എന്നാല്‍ അത് അര്‍ഹതപ്പെട്ട ആദിവാസികളുടെ കൈകളിലെത്തുന്നില്ല. ഇവിടെ പട്ടിണി മരണം തുടര്‍ക്കഥയാകുകയും ചെയ്യുന്നു. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റയുടന്‍ ആദിവാസി ക്ഷേമപദ്ധതികളിലെ അഴിമതി കണ്ടെത്താന്‍ അട്ടപ്പാടിയിലെത്തിയിരുന്നു. ആദിവാസി ഊരുകളില്‍ താമസിച്ചാണ് ജേക്കബ് തോമസ് പ്രാഥമിക അന്വേഷണം നടത്തിയത്. ആദിവാസികളെ പറ്റിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചും തട്ടിപ്പുകാരായ സംഘടിത ഗ്രൂപ്പുകളുടെ പ്രവര്‍ത്തനരീതിയും ആദിവാസികളില്‍നിന്നു ചോദിച്ചറിഞ്ഞു. റേഷനരി കിട്ടാത്തതില്‍ തുടങ്ങി പാലങ്ങളും റോഡുകളും പണിതതിലെ ക്രമക്കേടുകളും ഭൂമി തട്ടിയെടുക്കുന്നവരെ സഹായിക്കുന്ന റജിസ്‌ട്രേഷന്‍, വില്ലേജ് ഉദ്യോഗസ്ഥരെക്കുറിച്ചും ആദിവാസികള്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് പദ്ധതികളുടെ ഫയലുകള്‍ അട്ടപ്പാടി ബ്ലോക്കിലെ മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
28 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം സമഗ്രമായി വിലയിരുത്തിയുള്ള അന്വേഷണമാണ് നടക്കുക.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 500 കോടിയുടെ കേന്ദ്ര, സംസ്ഥാന ഫണ്ടാണ് അട്ടപ്പാടിയിലെത്തിയത്. എല്ലാ പദ്ധതികളിലുമുള്ള അഴിമതി, നടപ്പിലാക്കാന്‍ വൈകിയതിനുള്ള കാരണം എന്നിവയാണ് വിജിലന്‍സ് അന്വേഷണ പരിധിയിലുള്ളത്.
2015ല്‍ അട്ടപ്പാടിയില്‍ പോഷകാഹാര കുറവു മൂലം നവജാത ശിശു മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ആ റിപ്പോര്‍ട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയ്ക്ക് നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഇതും അന്വേഷണപരിധിയില്‍ വരും. കൂടാതെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, കുടിവെള്ള പദ്ധതികളുടെ ഫണ്ടു ദുരുപയോഗം എന്നിവയിലും അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശംനല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago