HOME
DETAILS

കാനകള്‍ക്ക് സ്ലാബിടണമെന്ന ആവശ്യം ശക്തമാകുന്നു

  
backup
April 02 2017 | 20:04 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%8c%e0%b4%ac%e0%b4%bf%e0%b4%9f%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8

പറവൂര്‍: കണ്ണന്‍ചിറ തൈവെപ്പ് റോഡിലെ കാനകള്‍ക്കു കവര്‍ സ്‌ളാബിട്ടു മൂടണമെന്നാവശ്യം ഏറുന്നു.
വീതികുറഞ്ഞ റോഡില്‍ ഇരുവശങ്ങളിലും പണിതിട്ടുള്ള കാനകള്‍ക്ക് കവര്‍ സ്‌ളാബ് വക്കാത്തത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് നാട്ടുകാര്‍. റോഡ് ബി.എം.ബി.സി ടാറിംഗ് നടത്തിയതോടെ റോഡ് അരയടിയോളം പൊങ്ങിയതും കാനകള്‍ക്ക് ആഴവും വര്‍ദ്ധിച്ചിരിക്കയാണ്.
റോഡ് പണി നടത്തിയിട്ടും റോഡിന്റെ വശങ്ങള്‍ നികത്താതെ ഇട്ടിരിക്കുന്നത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയാണ്. കണ്ണന്‍ചിറമുതല്‍ കെടാമംഗലം ചന്ദ്രപുര പാലംവരെ മെയിന്‍ റോഡ് വക്കില്‍ കാനകള്‍ നിര്‍മ്മിച്ചിട്ട് നാളുകള്‍ ഏറെയായെങ്കിലും ചില സ്ഥലങ്ങളില്‍ മാത്രമാണ് കാനക്ക് കവര്‍ സ്‌ളാബ് വച്ചിട്ടുള്ളത്.
ഈ പ്രദേശങ്ങളില്‍ റോഡിനു വീതി കുറവായതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. ഇരുചക്ര വാഹനക്കാരും കാല്‍നടക്കാരുമാണ് ഏറെയും അപകടത്തില്‍ പെടുന്നത്.കാലവര്‍ഷമായാല്‍ കാനയിലും റോഡിലും വെള്ളം നിറഞ്ഞാല്‍ കാനയും റോഡും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് ഈ ഭാഗങ്ങളിലുള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ രാത്രിയില്‍ മഴവെള്ളം നിറഞ്ഞ കാനയില്‍ വീണ് ടൂവീലര്‍ യാത്രക്കാരന്‍ മരിച്ചിരുന്നു.
മഴ സീസണുകളില്‍ വലിയ വാഹനങ്ങള്‍ വരെ കാനകള്‍ തിരിച്ചറിയാന്‍ കഴിയാതെ അപകടത്തില്‍ പ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. കണ്ണന്‍ചിറ പെരുമ്പടന്ന റോഡില്‍ ആരംഭിച്ചിട്ടുള്ള ബി എം ബി സി ടാറിംഗ് പൂര്‍ത്തയാകുമ്പോള്‍ റോഡ് പൊങ്ങുന്നതോടെ കാനകളുടെ കവര്‍സ്‌ളാബ് ഇട്ടില്ലെങ്കില്‍ ഗുരുതരമായ അപകട സ്ഥിതിയാണ് ഉണ്ടാവുക.
ആയതിനാല്‍ റോഡ് പണി പൂര്‍ത്തീകരിക്കുന്ന മുറക്ക് കാനകള്‍ക്കു മീതെ കോണ്‍ക്രീറ്റ് കവറിട്ട് നടപ്പാത നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടു നഗരസഭാ കൗണ്‍സിലര്‍മാര്‍ നേരത്തെ പ്രമേയം അവതരിപ്പിച്ചിരിന്നു.
നഗരസഭയുടെ കെടാമംഗലം പ്രദേശത്തെ ഇരുപത്തിനാല്,ഇരുപത്തേഴ് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ സി പി ജയനും ജ്യോതിദിനേശനുമാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു പാസാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  11 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago