കൊച്ചി മെട്രോ; കരാര്‍ കമ്പനികള്‍ക്ക് ഡി.എം.ആര്.സി പിഴ ചുമത്തി
കൊച്ചി: നിശ്ചിതസമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കാതിരുന്ന കരാര്‍ കമ്പനികള്‍ക്ക് ഡി.എം.ആര്.സി പിഴ ചുമത്തി. എല്‍ ആന്‍ഡ് ടി, സോമ എന്നീ നിര്മാണകമ്പനികള്ക്കെതിരേയാണ് നടപടി. നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ദിവസം 20 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് എല്‍ ആന്‍ ടി കമ്പനിക്ക് ഡി.എം.ആര്.സി നോട്ടിസ് നല്‍കിയിരിക്കുന്നത്. സോമ കണ്‍സ്ട്രക്ഷന്‍സില്‍ നിന്ന് ഈടാക്കേണ്ട പിഴ എത്രയെന്ന് ഡി.എം.ആര്.സി വ്യക്തമാക്കിയിട്ടില്ല. ആലുവ മുതല്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം വരെയാണ് എല്‍ ആന്‍ഡ് ടിയുടെ കരാര്‍. ഇവിടെ നിന്ന് വൈറ്റില വരെയാണ് സോമ കണ്‍സ്ട്രക്ഷന്‍സിനു കരാര്‍ നല്‍കിയിരിക്കുന്നത്.
നവംബറില്‍ മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ഡി.എം.ആര്.സി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിര്‍മാണ കമ്പനികള്‍ പ്രവൃത്തി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പദ്ധതി വൈകുകയായിരുന്നു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിര്‍മാണം വേഗത്തിലാക്കാന്‍ കമ്പനികള്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് കരാറുകാരില്‍ നിന്ന് പിഴ ഈടാക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഡി.എം.ആര്.സി വൃത്തങ്ങള്‍ പറഞ്ഞു.
യഥാസമയം പ്രവൃത്തി പൂര്‍ത്തിയാക്കാതിരുന്നാല്‍ തുകയുടെ നിശ്ചിത ശതമാനം പിഴയായി ഈടാക്കാമെന്ന വ്യവസ്ഥ കരാറിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."