HOME
DETAILS

സര്‍വിസില്‍ തിരികെ പ്രവേശിക്കണമെന്ന  കേന്ദ്ര ക്ഷണം നിരസിച്ച് കണ്ണന്‍ ഗോപിനാഥന്‍

  
backup
April 11 2020 | 09:04 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87
 
 
മുംബൈ :  കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് രാജ്യത്തെ സേവിക്കാനായി ഐ.എ.എസ് സര്‍വിസില്‍ തിരികെ പ്രവേശിക്കണമെന്ന കേന്ദ്ര ക്ഷണം നിരസിച്ച് മുന്‍ ഐ.എ.എസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍. ജമ്മുകശ്മിരിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് എട്ടു മാസം മുന്‍പ് അദ്ദേഹം ഐ.എ.എസ് വിട്ടത്.  രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ ഉടന്‍ സര്‍വിസില്‍ തിരികെ പ്രവേശിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതേസമയം പദവിയിലേക്ക് വീണ്ടും മടങ്ങുന്നില്ലെന്നു പറഞ്ഞ അദ്ദേഹം ഒരു വളണ്ടിയറെന്ന നിലയില്‍ ജനങ്ങളെ സേവിക്കാന്‍ തയാറാണെന്നും ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞമാസം ആഗസ്റ്റില്‍ ജമ്മുകശ്മിരിനുള്ള പ്രത്യേക അവകാശങ്ങളും ഭരണഘടനയുടെ 370ാം വകുപ്പും പിന്‍വലിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധാച്ചാണ് ദമന്‍ ദിയുവില്‍ സേവനം ചെയ്യുകയായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ്  സര്‍വിസില്‍ നിന്ന് രാജിവച്ചത്. രാജിവച്ചശേഷം നിരവധി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത കണ്ണന്‍ ഗോപിനാഥനെ യു.പിയിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലേക്കു പോകുന്നതിനിടെ അറസ്റ്റ് ചെയ്തിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago