അനാഥ ധാതുസമ്പത്ത് സംരക്ഷണം: പൊതുജനാഭിപ്രായം തേടി സ്കൂള്‍
കണ്ണൂര്‍: പൊലിസ് സ്റ്റേഷനുകളില്‍ അനാഥമായി തുരുമ്പെടുത്ത് കിടക്കുന്ന വാഹനങ്ങളെക്കുറിച്ച് തയാറാക്കിയ പ്രൊജക്ടില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു.
നേരത്തെ ഈ പ്രോജക്ട് ജനശ്രദ്ധയാകര്ഷിച്ചതിനെ തുടര്‍ന്നു സ്കൂള്‍ അധികൃതര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. പരിഹാരനടപടികള്‍ ആരാഞ്ഞ ഹൈക്കോടതി സര്‍ക്കാരിനോട് അടിയന്തരമായി മാര്‍ഗരേഖ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സമര്‍പ്പിച്ച കരട് മാര്‍ഗരേഖയില്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ക്ഷണിച്ചത്.
കഴിഞ്ഞ അധ്യയന വര്‍ഷമാണു തവിടിശ്ശേരി ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ 'വാഹന വ്യവഹാരങ്ങളില്‍ പെട്ടൊടുങ്ങുന്ന ധാതുസമ്പത്ത്' എന്ന വിഷയത്തില്‍ പ്രോജക്ട് ചെയ്തത്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും 14നകം ഴവേെവമ്ശറശലൈൃശ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ഹെഡ്മാസ്റ്റര്, ജി.വി.എച്ച്.എസ്.എസ് തവിടിശ്ശേരി, പി.ഒ പുറക്കുന്ന് 670306 എന്ന വിലാസത്തിലോ അയക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."