സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ ഒരു മാമോഗ്രാം കേന്ദ്രം പോലുമില്ല
എടപ്പാള്‍: കാന്‍സര്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുമ്പോള്‍ കേരളത്തില്‍ മാമോഗ്രാം സൗകര്യം സര്‍ക്കാര്‍ മേഖലയില്‍ പരിമിതമാണ്. മലപ്പുറം ജില്ലയിലാകട്ടെ സര്‍ക്കാര്‍ മേഖലയില്‍ ഒരൊറ്റ മാമോഗ്രാം കേന്ദ്രം പോലുമില്ല. എന്നാല്‍ സ്വകര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിമിതമായെങ്കിലും ഈ സൗകര്യങ്ങളുണ്ടണ്ട്. എന്നാല്‍ ഉയര്‍ന്ന ചെലവ് സാധാരക്കാരെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും അകറ്റുന്നു.
മാമോഗ്രാം കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് ഒരു യൂനിറ്റിന് അറുപത് ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് അറിയുന്നത്. ഇത്രയും ഉയര്‍ന്ന തുക ചെലവഴിച്ച് മാമോഗ്രാം കേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലകള്‍ക്ക് പരിമിതികളുണ്ടണ്ട്. സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൊതു മേഖലയില്‍ ഇത്തരം പരിശോധന സൗകര്യം ഒരുക്കാനുള്ള നീക്കം നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. എന്നാല്‍ ജനപ്രതിനിധികള്‍ അവരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച് ഓരോ നിയോജ മണ്ഡലങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ ഒരുക്കുന്നത് സാധാരക്കാരായ ജനങ്ങള്‍ക്ക് രോഗനിര്‍ണ്ണയം നേരത്തെ നടത്തുന്നതിനും രോഗത്തെ പ്രതിരോധിക്കാനും സഹായകമാകും.
സാധാരക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ കാന്‍സര്‍ രോഗ നിര്‍ണയം നടത്താന്‍ കഴിയുംവിധം മാമോഗ്രാം കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ജീവിതശൈലിയിലും ഭക്ഷണ രീതിയിലും വന്ന മാറ്റങ്ങള്‍ കാന്‍സര്‍ രോഗബാധിതരുടെ എണ്ണത്തിലുണ്ടണ്ടായ വര്‍ധനവാണ് ഈ ആവശ്യം ശക്തമാക്കുന്നതിലേക്ക് നയിച്ചത്. പലപ്പോഴും രോഗം മൂര്‍ഛിച്ചതിന് ശേഷമാണ് രോഗി അസുഖവിവരമറിയുന്നത്. ഇത് അസുഖത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. രോഗം നേരത്തെ നിര്‍ണയിക്കപ്പെട്ടാല്‍ കാന്‍സര്‍ രോഗത്തെ പൂര്‍ണമായും ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിക്കും. അതിനാല്‍ മറ്റ് ജീവിത ശൈലി രോഗങ്ങളായ രക്ത സമ്മര്‍ദം, പ്രമേഹം പോലുള്ള രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സമാനമായി കാന്‍സര്‍ രോഗ പരിശോധനയും സര്‍വത്രികമാക്കണം. ഇത് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."