ഭാര്യയുടെ എ.ടി.എം കാര്‍ഡ് ഭര്‍ത്താവ് ഉപയോഗിച്ചാലും കുടുങ്ങും
ബംഗളൂരു: അനുമതിപത്രമോ സെല്‍ഫ് ചെക്കോ ഇല്ലാതെ ഭാര്യയുടെ എ.ടി.എം കാര്‍ഡ് ഭര്‍ത്താവ് ഉപയോഗിച്ചു. ദമ്പതികള്‍ക്ക് 25,000 രൂപ നഷ്ടമായി. തുടര്‍ന്നുണ്ടായ കേസില്‍ എ.ടി.എം കാര്‍ഡ് അക്കൗണ്ട് ഉടമയുടെ അനുമതിപത്രമോ സെല്‍ഫ് ചെക്കോ ഇല്ലാതെ ഉപയോഗിക്കുന്നത് നിയമങ്ങളുടെ ലംഘനമാണെന്ന എസ്.ബി.ഐയുടെ വാദം ബംഗളൂരു ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ശരിവെച്ചു.
2013 നവംബറില്‍ലാണ് സംഭവം. മറാത്തഹള്ളി സ്വദേശിയായ യുവതിയാണ് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ പിന്‍വലിക്കാന്‍ ഭര്‍ത്താവിന് എ.ടി.എം കാര്‍ഡ് നല്‍കിയത്. ഇയാള്‍ പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ല. പണം ലഭിച്ചതായുള്ള രശീതും ഫോണില്‍ സന്ദേശവും വന്നു. തുടര്‍ന്ന് എസ്.ബി.ഐ ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ടു.
മെഷീനിന്റെ തകരാറാണെന്നും 24 മണിക്കൂറിനു ശേഷം പണം ലഭിക്കുമെന്നും അറിയിച്ചു. എന്നാല്‍ ലഭിച്ചില്ല. തുടര്‍ന്ന് എസ്.ബി.ഐ എച്ച്.എ.എല്‍ ബ്രാഞ്ചില്‍ പരാതി നല്‍കി. പരാതി തെറ്റാണെന്നായിരുന്നു ബാങ്ക് അധികൃതരുടെ വാദം. പിന്നീട് എസ്.ബി.ഐയുടെ പ്രധാന ഓഫിസുകളിലും ഉപഭോക്തൃ പരിഹാര ഫോറത്തിലും പരാതി നല്‍കി. ഇതിനിടെ എ.ടി.എം കൗണ്ടറില്‍ ഭര്‍ത്താവ് എത്തിയതും പണം ലഭിക്കാതിരുന്നതും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. എന്നാല്‍ അന്വേഷണസംഘം സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയത് കാര്‍ഡ് ഉടമയായ വന്ദനയല്ല എ.ടി.എം ഉപയോഗിച്ചതെന്നാണ്. ഇതോടെ കേസിന്റെ ഗതിമാറുകയായിരുന്നു.
എ.ടി.എം നമ്പര്‍, ചെക്ക് ബുക്ക് തുടങ്ങിയ രേഖകളും സൗകര്യങ്ങളും അക്കൗണ്ട് ഉടമ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ബാങ്ക് നിയമം. എ.ടി.എം പിന്‍ നമ്പര്‍ രണ്ടാമതൊരു വ്യക്തിയുമായി പങ്കുവെയ്ക്കാനും പാടില്ല. വന്ദനയുടെ കേസില്‍ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടെന്നും ഭര്‍ത്താവിന് പിന്‍ നമ്പറും എ.ടി.എം കാര്‍ഡും നല്‍കിയെന്നും എസ്.ബി.ഐ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."