നിപാ: ഇന്നലത്തെ 25 റിസള്‍ട്ടും നെഗറ്റീവ്
കോഴിക്കോട്: ഒരാഴ്ചയായി പുതിയതായി ആര്‍ക്കും നിപാ സ്ഥിരീകരണമില്ല. ഇതോടെ കോഴിക്കോട് ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു.
അടുത്ത ദിവസങ്ങളിലും നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ 12 ന് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇന്നലെ ലഭിച്ച 25 റിസള്‍ട്ടും നെഗറ്റീവാണ്.
ഇതുവരെ നിപാ രോഗലക്ഷണമുള്ള 296 പേരുടെ സ്രവ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 278 എണ്ണം നെഗറ്റീവ് ആണ്.
ഇന്നലെ 5 പേരെ കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ 9 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. സമ്പര്‍ക്ക പട്ടികയില്‍ 90 പേരെക്കൂടി ചേര്‍ത്തു. ഇതോടെ സമ്പര്‍ക്ക പട്ടികയില്‍ 2,626 പേരായി.
അതേ സമയം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി (എന്‍.ഐ.ഇ) ഡയറക്ടര്‍ ഡോ.മനോജ് വി മുറേക്കര്‍ ഇന്നലെ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപേരാമ്പ്ര സന്ദര്‍ശിച്ചു.
രാവിലെ ആരോഗ്യ വകുപ്പ് ഡയറക്ടറുമായും അദ്ദേഹം ചര്‍ച്ച നടത്തി. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ( എന്‍.സി.ഡി.സി )സംഘവും പരിശോധന തുടരുന്നുണ്ട്.
നിപാ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പനിയും മറ്റു അസുഖങ്ങളുമായി ചികിത്സക്കെത്തിയാല്‍ ഒരു കാരണവശാലും അവര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."