HOME
DETAILS

ബി.ജെ.പിയുടെ ഇന്ത്യയില്‍ കേരളമില്ല: കുഞ്ഞാലിക്കുട്ടി

  
backup
April 02 2017 | 20:04 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


പെരിന്തല്‍മണ്ണ: വികസന പദ്ധതികളും ബജറ്റുകളും പ്രഖ്യാപിക്കുമ്പോള്‍ ബി.ജെ.പിയുടെ ഇന്ത്യയില്‍ കേരളമില്ലെന്ന അവസ്ഥയാണുള്ളതെന്ന് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം ഉപതെരെഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടത്തിയ സ്ഥാനാര്‍ഥി പര്യടനത്തിന് ആനമങ്ങാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത വിവേചനമാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നത്. യു.പി.എ സര്‍ക്കാര്‍ മലപ്പുറത്തിന് അനുവദിച്ച അലീഗഡ് കാംപസിന്റെ പുരോഗതിക്കായി കടുത്ത സമ്മര്‍ദ്ദം ആവശ്യമായിരിക്കുകയാണ്.


പാര്‍ലമെന്റിലെത്തിയാല്‍ അലീഗഡിനായി ശബ്ദമുയര്‍ത്തും. വിദ്യഭ്യാസം, റയില്‍വെ, ജനക്ഷേമം തുടങ്ങിയ ഏതു വികസന പദ്ധതി നടപ്പിലാക്കിയാലും കേരളത്തെ മാറ്റി നിര്‍ത്തുന്ന അവസ്ഥയാണുള്ളത്. ഇത്തരം ചിറ്റമ്മ നയത്തിനെതിരേയുള്ള ആദ്യ പ്രതികരണമായി മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ കാണണം.


കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ബദലായി മതേതര ജനാധിപത്യ ചേരിയെ കെട്ടപ്പടുക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ. തെരെഞ്ഞെടുക്കപ്പെടുന്ന പക്ഷം കോണ്‍ഗ്രസിന് കീഴിലുള്ള മതേതര ജനാധിപത്യ സഖ്യത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago