HOME
DETAILS

സിയാലുമായി ഹജ്ജ് കമ്മിറ്റി കൂടിക്കാഴ്ച നടത്തും

  
backup
April 02 2017 | 23:04 PM

%e0%b4%b8%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപും സര്‍വിസും നെടുമ്പാശ്ശേരിയില്‍ നിന്ന് തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര ഹജ്ജ് കാര്യവകുപ്പ് മന്ത്രി സംസ്ഥാന ഹജ്ജ് കമ്മിറ്റിയോട് അഭ്യര്‍ഥിച്ചു.
ഇന്നലെ മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് നയ രൂപീകരണ യോഗത്തിലാണ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇക്കാര്യം സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ അറിയിച്ചത്. ഈ വര്‍ഷം ടെന്‍ഡര്‍ ക്ഷണിച്ച നെടുമ്പാശ്ശേരി തന്നെയാണ് കേരളത്തിന്റെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റെന്ന് മന്ത്രി വ്യക്തമാക്കി.
ഹജ്ജ് വിമാന സര്‍വിസിന് നെടുമ്പാശ്ശേരിയിലേക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചതെങ്കിലും തീര്‍ഥാടകരുടെ സൗകര്യത്തിനായി ഇത് കരിപ്പൂരിലേക്ക് മാറ്റണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. കരിപ്പൂരില്‍ റണ്‍വേ റീ കാര്‍പ്പറ്റിങ് പൂര്‍ത്തിയായതിനാലാണിത്. എന്നാല്‍ കേരളത്തിന്റെ ആവശ്യം ഈ വര്‍ഷം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ അറിയിക്കുകയായിരുന്നു.
ഹജ്ജ് ക്വാട്ട അപേക്ഷകരുടെ അനുപാതത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും അപേക്ഷകര്‍ വര്‍ധിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ഇത് പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗോവ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പ്രതിനിധികളും സംബന്ധിച്ചു. 2017 മുതല്‍ 2022 വരെയുള്ള ഹജ്ജ് നയമാണ് തയാറാക്കുന്നത്.
അതിനിടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാപിന്റെ സ്ഥലം നിര്‍ണയിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ ഈ ആഴ്ച തന്നെ കൊച്ചിയിലെത്തും. നെടുമ്പാശ്ശേരി വിമാനത്താവള പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തും. കഴിഞ്ഞ വര്‍ഷത്തേക്കാളും തീര്‍ഥാടകര്‍ ഇത്തവണയുള്ളതിനാല്‍ ഹജ്ജ് ക്യാപും വിപലപ്പെടുത്തും.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, ശരീഫ് മണിയാട്ടുകുടി, ഹജ്ജ് അസി.സെക്രട്ടറി ടി.കെ.അബ്ദുറഹിമാന്‍ എന്നിവരാണ് ഇന്നലെ മുംബൈയിലെ ഹജ്ജ് നയ യോഗത്തില്‍ സംബന്ധിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago