പേരൂര്‍ക്കട ആശുപത്രിക്ക് മുന്നിലെ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ മാസങ്ങള്‍ക്ക് മുമ്പ് പൊട്ടിപൊളിഞ്ഞ റോഡ് അടിയന്തിരമായി നന്നാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയറും ജില്ലാ കലക്ടറും വിഷയത്തില്‍ ജൂലൈ 3നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന് കവടിയാര്‍ നല്കിയ പരാതിയിലാണ് നടപടി. മഴ പെയ്താല്‍ ആശുപത്രിക്കും പൊലിസ് സ്റ്റേഷനും മുന്നില്‍ വെള്ളം കെട്ടി കിടക്കുന്നത് പതിവാണ്.
രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിലേക്ക് പോകേണ്ടത് പൊട്ടി പൊളിഞ്ഞ റോഡിലൂടെയാണ്. റോഡ് തകര്‍ന്നതിനാല്‍ ഇതുവഴി സര്‍വിസ് നടത്താല്‍ ഓട്ടോറിക്ഷകള്‍ തയാറല്ല. പ്രദേശത്തെ 108 ആംബുലന്‍സുകള്‍ ആശുപത്രി പരിസരത്ത് നിന്നാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. റോഡ് തകര്‍ന്നത് കാരണം രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."