പരിയാരം മെഡിക്കല്‍ കോളജിന് പുരസ്കാരം
കണ്ണൂര്‍: മികച്ച മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ആശുപത്രിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരം വീണ്ടും പരിയാരം മെഡിക്കല്‍ കോളജിന്. മെഡിക്കള്‍ കോളജ്/ സ്വയംഭരണ ആശുപത്രി കാറ്റഗറിയിലാണ് പുരസ്ക്കാരം. തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതിഭവനില് നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ ശൈലജയില്‍നിന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിക്കുവേണ്ടി എന്‍ജിനിയറിങ് വിഭാഗം മേധാവി കെ. വിനോദ് പുരസ്ക്കാരം ഏറ്റുവാങ്ങി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ. സജീവന്, മെമ്പര്‍ സെക്രട്ടറി ടി.എ തങ്കപ്പന് പങ്കെടുത്തു.
ആറാം തവണയാണ് ആശുപത്രിക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്ക്കാരം ലഭിക്കുന്നത്. നവീകരിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനവും ബയോമെഡിക്കല്‍ വേസ്റ്റ് നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇമേജുമായി സഹകരിച്ച് ആരംഭിച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെല്ലാം കണക്കിലെടുത്താണ് പുരസ്ക്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."