പൊതുവിദ്യാലയത്തിന്റെ നന്മയിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്നും അസ്വിന്‍മിഞ്ജ്
കോട്ടോപ്പാടം: കച്ചേരിപ്പറമ്പ്,അറിവ് നേടാന്‍ ദേശങ്ങള്‍ക്കിപ്പുറത്തേക്ക് ഒരു കൊച്ചുമിടുക്കന്‍. കച്ചേരിപ്പറമ്പ് എ.എം.എല്‍.പി സ്‌കൂളില്‍ ഝാര്‍ഖണ്ഡ് സ്വദേശി അസ്വിന്‍ മിഞ്ജ് ഒന്നാം ക്‌ളാസില്‍ പ്രവേശനം നേടി.തൊഴില്‍ തേടി കച്ചേരിപ്പറമ്പിലെത്തിയ അമിത് മിഞ്ചിന്റെയും അലീന മിഞ്ചിന്റെയും മകനാണ് ഈ കൊച്ചുമിടുക്കന്‍.
അഞ്ചു വര്‍ഷമായി കച്ചേരിപ്പറമ്പില്‍ സ്ഥിരതാമസമാണ് ഇവര്‍.തങ്ങളുടെ താമസസ്ഥലത്തിന് സമീപമുള്ള സമപ്രായക്കാരെല്ലാവരും സ്‌കൂളില്‍പോകുന്നത് കണ്ടപ്പോള്‍ അസ്വിനും സ്‌കൂളില്‍പോകാന്‍ താല്പര്യം പ്രകടിപ്പിച്ചതുകൊണ്ടാണ് സ്‌കൂളില്‍ ചേര്‍ക്കാന്‍ തയ്യാറായതെന്നും അച്ഛന്‍ അമിത് മിഞ്ജ് പറഞ്ഞു.മലയാളം പറഞ്ഞാല്‍ മനസ്സിലാകുന്ന ഈ മിടുക്കന് പക്ഷെ മലയാളത്തില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്...സ്‌കൂളില്‍ പോകാന്‍ തീരെ മടികാണിക്കാത്ത ഇവന്‍ വന്നദിവസ്സം മുതല്‍ കുട്ടികളുമായി പെട്ടന്ന് അടുക്കുകയും ചെയ്തു..പൊതുവിദ്യാഭ്യാസയാഞ്ജത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭാഗമാകാന്‍ അസ്വിന് കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നു എന്ന് പ്രധാന അദ്ധ്യാപകന്‍ സികെ.മുഹമ്മദാലി മാസ്റ്റര്‍ പറഞ്ഞു.
തുടക്കത്തില്‍ ആശയവിനിമയത്തിന് ചെറിയ പ്രശ്‌നമുണ്ടെങ്കിലും പഠനത്തിനുള്ള അവന്റെ താല്പര്യം കണ്ടപ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് ക്ലാസ്സ് അദ്ധ്യാപിക ജോളിപോള്‍ അഭിപ്രായപ്പെട്ടു.പുതിയ സ്‌കൂളും ചുറ്റുപാടും കൂട്ടുകാരും എല്ലാം ഇഷ്ടപെട്ട അസ്വിന്‍ ഏറെ സന്തോഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."