സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ കയ്യൊഴിയുന്നു
ഒറ്റപ്പാലം: കേരള സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ കയ്യൊഴിയുന്നു. നാമമാത്ര കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ നിന്നാണ് സര്‍വ്വീസ് സഹകരണ ബാങ്കുകളെ ഒഴിവാക്കിയത്. ഐ.എഫ്.എസ് .സി കോഡുകളുള്ള ബാങ്കുകളിലൂടെ മാത്രമേ കൃഷിഭവന്‍ മുഖാന്തരം ഉള്ള നാമമാത്ര കര്‍ഷക പെന്‍ഷന്‍ വിതരണം നടത്താന്‍ കഴിയുകയുള്ളൂ എന്ന നിര്‍ദേശം കൃഷിഭവനുകളില്‍ എത്തിയിരുന്നെങ്കിലും, ഇപ്പോള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ധനകാര്യ വകുപ്പിന്റെ ഉത്തരവ് ട്രഷറി കളില്‍ എത്തിയ സാഹചര്യത്തിലാണ് എഡി ഓഫീസുകള്‍ കൃഷിഭവനുകളിലേക്ക് നിര്‍ദേശം നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തമുള്ള പെന്‍ഷന്‍ ആയ ആയ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍,ഡിസബിലിറ്റി പെന്‍ഷന്‍ സ്‌കീം എന്നിവ സര്‍വീസ് സഹകരണ ബാങ്കുകളിലൂടെ വിതരണം നടത്തുമ്പോഴാണ് സമ്പൂര്‍ണമായും കേരളസര്‍ക്കാറിന്റെതായ കര്‍ഷക പെന്‍ഷന്‍ നല്‍കുന്നതില്‍ സഹകരണ ബാങ്കുകളെ തഴഞ്ഞത്.
ഏതാനും സഹകരണ ബാങ്കുകള്‍ ന്യൂജനറേഷന്‍ ബാങ്കുകളുമായി സഹകരിച്ച് ബാങ്കിന്റെ പേരില്‍ കറന്റ് അക്കൗണ്ട് തുടങ്ങി അവരുടെ ഐ.എഫ്.എസ്.സി നമ്പറുകള്‍ കര്‍ഷകര്‍ക്ക് വിതരണം നടത്തിയെങ്കിലും ട്രഷറികളില്‍ നിന്നും ഇത്തരം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക മാറാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം ഐ.എഫ്.എസ്.സി കോഡ് ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ എടുക്കേണ്ട അവസ്ഥയിലാണ് കര്‍ഷക ഉപഭോക്താക്കള്‍. ജില്ലാ ബാങ്കുകള്‍ കോര്‍ ബാങ്കിംഗ് പരിധിയില്‍ വന്നെങ്കിലും കേരളത്തിലെ ഭൂരിഭാഗം സര്‍വിസ് സഹകരണ ബാങ്കുകളും കോര്‍ ബാങ്കിംഗ് ഇല്ലാത്തതാണ്. ട്രഷറി കളില്‍ നിന്ന് ബിംസ് നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സര്‍ ചെയ്യുന്ന സംവിധാനമാണ് ഇപ്പോള്‍ ഉള്ളത്. നെഫ്റ്റ്, ആര്‍.ടി.ജി എസ് മാതൃകയില്‍.
സഹകരണ ബാങ്ക് അക്കൗണ്ടുകള്‍ മാറ്റി നല്‍കാത്തപക്ഷം നാമമാത്ര കര്‍ഷക പെന്‍ഷനുകള്‍ റദ്ദ് ചെയ്യുവാനാണ് സര്‍ക്കാര്‍ നീക്കം. മുഴുവന്‍ പെന്‍ഷനും വീടുകളില്‍ എത്തിക്കുമെന്ന് പറഞ്ഞു.
അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷക പെന്‍ഷന്‍ വിതരണം സംബന്ധിച്ച് യാതൊരു നടപടിയും എടുത്തില്ല എന്നതും ശ്രദ്ധേയമാണ്. കര്‍ഷകരോടും സഹകാരികളോടും ധനകാര്യവകുപ്പിന്റെ ഇത്തരം നിലപാട് സംശയാസ്പദമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."