HOME
DETAILS

'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' മുസ്‌ലിം യുവാക്കളെ കൈവിലങ്ങിട്ട് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്, ക്രൂര മർദ്ദനവും

  
Web Desk
March 05, 2025 | 4:39 AM

Madhya Pradesh Police Publicly Parades and Beats Two Muslim Youths

ഭോപ്പാൽ: രണ്ട് മുസ്‌ലിം യുവാക്കളെ കൈവിലങ്ങിട്ട് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ച് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്. യുവാക്കളെ കൊണ്ട്  'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' വിളിപ്പിച്ചു കൊണ്ടാണ് പൊലിസ് നഗരം ചുറ്റിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്.  സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു പേരുടേയും കൈകൾ കൂട്ടി വിലങ്ങു വച്ചു. പിന്നെ എന്ന് വിളിപ്പിച്ച് ഘടിയ ടൗണിലൂടെ നടത്തിച്ചു. ഇതിനിടെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നുമുണ്ട് പൊലിസ്.  ഓരോ അടിയേൽക്കുമ്പോഴും ഇവർ വേദന കൊണ്ട് പുളയുന്നുണ്ട്. അടിയേറ്റ് ഇവരിലൊരാൾ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. 

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി. പൊലിസിനെ ബജ്രംഗ്ദളിൻറെയും വി.എച്ച്.പിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. 


കഴിഞ്ഞ ദിവസം ഹരിയാനയിലെ പൽവാൾ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ​ഗുണ്ടകളുടെ വിളയാട്ടമുണ്ടായിരുന്നു. ​ഗോരക്ഷ ​ഗുണ്ടകൾ രണ്ട് .യുവാക്കളെ  മർദിച്ച് കനാലിലെറി‍യുകയായിരുന്നു.  രണ്ടുപേരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ട്രക്കിൽ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ ബാൽകിഷൻ സഹായി സന്ദീപ് എന്നിവർക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇതിൽ സന്ദീപാണ് കൊല്ലപ്പെട്ടത്. ബാൽകിഷൻ നീന്തി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ നിന്ന് ലഖ്‌നൗവിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്ന ട്രക്കിന്റെ ഡ്രൈവർക്ക് വഴിതെറ്റിയാണ് പൽവാളിലെത്തിയത്. ബൈക്കിലെത്തിയ പ്രതികൾ ട്രക്ക് ഡ്രൈവറെയും സഹായിയെയും തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും പിന്നീട് കനാലിൽ തള്ളുകയുമായിരുന്നു. 

ഫെബ്രുവരി 22നാണ് ആക്രമണമുണ്ടായതെങ്കിലും ഞായറാഴ്ചയാണ് സന്ദീപിന്റെ മൃതദേഹം കനാലിൽനിന്ന് കണ്ടെടുത്തത്. സന്ദീപിന്റെ ശരീരത്തിൽ ഒന്നിലധികം ഗുരുതരമായ പരുക്കുകളുള്ളതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായെന്ന് പൽവാൾ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് മനോജ് വർമ പറഞ്ഞു. കേസിൽ ആകെ 11 പ്രതികളാണുള്ളതെന്നും പൽവാൾ, ഗുരുഗ്രാം, നുഹ് ജില്ലകളിൽ നിന്നുള്ള ദേവരാജ്, നിഖിൽ, നരേഷ്, പവൻ, പങ്കജ് എന്നിവരാണ് അറസ്റ്റിലായതെന്നും എസ്.പി അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  8 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  8 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  8 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  8 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  8 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  8 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  8 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  8 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  8 days ago