HOME
DETAILS

'അവസാനമായി ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം': ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചില്ല; ഷെഹ്‌സാദിയുടെ ഖബറടക്കം വൈകിയേക്കും

  
March 05 2025 | 03:03 AM

Shehzadis Funeral Delayed as Family Waits for Passports

അബൂദബി: ഇന്ത്യൻ ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ യുഎഇ വധശിക്ഷ നടപ്പാക്കിയ ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്‌സാദി ഖാന്റെ ഖബറടക്ക ചടങ്ങ് വൈകിയേക്കും.

ഇന്ന് അബൂദബിയിൽ ഖബറടക്കം നടത്താനിരുന്നുവെങ്കിലും ചടങ്ങിൽ പങ്കെടുക്കാനിരുന്ന ബന്ധുക്കളുടെ പാസ്പോർട്ട് ലഭിക്കാത്തതിനാൽ ചടങ്ങ് വൈകാനിടയുണ്ടെന്നാണു റിപ്പോർട്ട്. ഇന്ത്യൻ എംബസി ഇക്കാര്യം യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ചക്കകം ഖബറടക്കം നടത്തണമെന്നാണ് യുഎഇ അധികൃതർ നിർദേശിച്ചിട്ടുള്ളത്. ഇതിനായി ബന്ധുക്കളെ യുഎഇയിൽ എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ് ഇന്ത്യൻ എംബസി.

ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരണപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾ നൽകിയ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അബൂദബി കോടതി ഷഹ്‌സാദിക്ക് വധശിക്ഷ വിധിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദി ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിയാണ്. 2021ലാണ് ഇവർ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഉസൈറിന്റെ സഹായത്തോടെ അബൂദബിയിലെത്തിയത്.

ഉസൈറിന്റെ ബന്ധുക്കളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുകയായിരുന്നു ഷഹ്‌സാദയുടെ ജോലി. ഭക്ഷണവും താമസസൗകര്യവും ഉണ്ടെന്ന് ആദ്യ ദിവസങ്ങളില്‍ ഷെഹ്‌സാദ വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ കോള്‍ വരാതായി. തിരിച്ച് വിളിക്കുമ്പോള്‍ പ്രതികരണവും ഉണ്ടായില്ല. 2022 ഫെബ്രുവരിയില്‍ ഷഹ്‌സാദയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞ് മരിച്ചു. മരണത്തിന് ഉത്തരവാദി ഷെഹ്‌സാദി ആണെന്ന് ആരോപിച്ച് കുഞ്ഞിന്റെ മാതാപിതാക്കള്‍ കേസ് കൊടുത്തു. അറസ്റ്റിലായ അവരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2023 ജൂലൈ 31 നാണ് ഷെഹ്‌സാദക്ക് വധശിക്ഷ വിധിച്ചത്. ശമ്പളം നല്‍കാത്തതിലുള്ള പക അവര്‍ കുഞ്ഞിനോടാണ് പ്രകടിപ്പിച്ചതെന്നാണ് മാതാപിതാക്കള്‍ വാദിച്ചത്. മെഡിക്കല്‍ അശ്രദ്ധയാണ് മരണകാരണമെന്നും ഷഹ്‌സാദ വാദിക്കുകയും മരണത്തിന് മുമ്പ് കുഞ്ഞിന് വാക്‌സിന്‍ നല്‍കിയിരുന്നുവെന്നും പനി ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. തന്റെ വാദം സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ഷെഹ്‌സാദക്ക് കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

2025 ഫെബ്രുവരി 15നായിരുന്നു ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയത്. ഷഹ്‌സാദി ഖാന്റെ പിതാവ് മകളുടെ അവസ്ഥ അറിയാൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയ വിവരം പുറത്തറിയുന്നത്. 

The funeral of Shehzadi has been delayed as her family members are still waiting to receive their passports, causing an indefinite hold on the burial proceedings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago
No Image

ജാഗ്രത; തീവ്രമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago