HOME
DETAILS

ഈ റമദാനിൽ ഇഫ്താർ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകാം; കൂടുതലറിയാം

  
Web Desk
March 05 2025 | 02:03 AM

Participate in Iftar Meal Distribution This Ramadan  Learn More

ദുബൈ: അർഹരായവർക്ക് ഇഫ്‌താർ ഭക്ഷണം എത്തിക്കുന്നതിന്റെ ഭാഗമായുള്ള പുണ്യപ്രവൃത്തികളിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാൻ അവസരം. ജീവകാരുണ്യ സംഘടനകൾക്ക് സംഭാവനകൾ നൽകി ഇഫ്‌താർ ഭക്ഷണത്തോടൊപ്പം സകാത്തും ഈദ് വസ്ത്രങ്ങളും സ്പോൺസർ ചെയ്യാനാവും. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ ജീവകാരുണ്യ സംഘടനകൾ ഇഫ്താർ കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്

ദുബൈ ചാരിറ്റി അസോസിയേഷന്റെ റമദാൻ കാമ്പയിൻ ലക്ഷ്യമിടുന്നത് യു.എ.ഇയിൽ 10 ലക്ഷം ഇഫ്‌താർ കിറ്റുകളും വിദേശ രാജ്യങ്ങളിൽ ഒരു ലക്ഷം ഇഫ്‌താർ കിറ്റുകളും വിതരണം ചെയ്യാനാണ്. ഔദ്യോഗിക വെബ്സൈറ്റ് (www.dubaicharity.org), എസ്.എം.എസ്., ബാങ്ക് അക്കൗണ്ട് എന്നിവ വഴി 10 ദിർഹം മുതൽ സംഭാവനകൾ നൽകാം. നാല് ഇഫ്‌താർ കിറ്റുകൾക്കായി 60 ദിർഹം ചെലവാകും.

'റമദാൻ തുടർച്ചയായ ദാനം' എന്ന പേരിൽ എമിറേറ്റ്സ് റെഡ് ക്രസന്റ് റംസാൻ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ദരിദ്ര കുടുംബങ്ങൾക്ക് മാനുഷിക സഹായം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈദ് വസ്ത്രങ്ങൾ നൽകുന്നതിന് 50 ദിർഹം മുതൽ സംഭാവനകൾ നൽകാം. ഇഫ്‌താർ ഭക്ഷണത്തിന് 15 മുതൽ 20 ദിർഹം വരെ സംഭാവന നൽകാം. റമദാൻ ഭക്ഷണക്കൊട്ട നൽകുന്നതിന് 100 മുതൽ 500 ദിർഹം വരെ നൽകണം. ​ഗസ്സയിലെ കുടുംബങ്ങൾക്ക് ഇഫ്‌താർ ഭക്ഷണം നൽകുന്നതിനായി 20 ദിർഹം മുതൽ സംഭാവന നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.emiratesrc.ae സന്ദർശിക്കാം.

അതേസമയം, റമദാനിൽ സംഭാവനകൾ അംഗീകൃത പ്ലാറ്റ്‌ഫോമുകളിലൂടെയേ നൽകാവൂവെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിക്കുന്നു. സഹായധനം അർഹരായവർക്ക് ലഭ്യമാകുന്നതിനും ആളുകൾ ചൂഷണത്തിനിരയാകാതിരിക്കാനുമാണ് ഈ നിർദേശം. സംഭാവന നൽകുന്നതിന് മുമ്പായി ബന്ധപ്പെട്ട സംഘടനയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് അധികൃതർ ദാതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

Contribute to Iftar meal distribution this Ramadan and support those in need. Donate through authorized charity platforms to ensure your help reaches the right hands. Join the initiative and make a difference this holy month. #Ramadan2025 #Charity

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  2 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  2 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  2 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  2 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  2 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  2 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  2 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago