
കെ-സ്മാർട്ട് സോഫ്റ്റ്‍വയർ പരിഷ്‌കരണത്തില്‍ പഞ്ചായത്തുകൾ ആശങ്കയിൽ

എടത്വ (ആലപ്പുഴ): പഞ്ചായത്തുകളിൽ കെ-സ്മാർട്ട് സോഫ്റ്റ്‍വെയർ പരിഷ്‌കരണം അടുത്ത മാസം മുതൽ നടപ്പിലാക്കാൻ നിർദേശിച്ചതോടെ പഞ്ചായത്തുകൾ ആശങ്കയിൽ. ഉപയോഗിച്ചുവരുന്ന ഐ.എൽ.ജി.എം.എസ് സോഫ്റ്റ്‍വയർ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്തുവരുമ്പോഴാണ് കെ-സ്മാർട്ട് സോഫ്റ്റ്‍വയർ പരിഷ്‌കരണം നടപ്പാക്കുന്നത്. ആദ്യഘട്ടം കെ-സ്മാർട്ട് സോഫ്റ്റ്‍വയർ കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും നടപ്പാക്കിയെങ്കിലും സോഫ്റ്റ്‍വയറിന്റെ ന്യൂനതകൾ പരിഹരിച്ച് പൂർണമായി വിജയകരമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് പഞ്ചായത്തുകളിൽ വിജയകരമായി ഉപയോഗിച്ചുവന്നിരുന്ന ഐ.എൽ.ജി.എം.എസ് സോഫ്റ്റ്‍വയർ മാറ്റി കെ-സ്മാർട്ട് സോഫ്റ്റ്‍വയറിലേക്ക് പഞ്ചായത്തുകളെ മാറ്റാനുള്ള നിർദേശം. സോഫ്റ്റ്‍വയർ പരിഷ്‌കരണത്തിന്റെ മുന്നോടിയായി സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ ധൃതിപിടിച്ച് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടത്തിവരുകയാണ്. ഇതുകാരണം സാമ്പത്തിക വർഷം അവസാനിക്കുവാനുള്ള സമയത്ത് ജീവനക്കാരുടെ കുറവ് പഞ്ചായത്തുകളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു.
ജീവനക്കാർക്കൊപ്പം വ്യാപാരികളും ആശങ്കയിലാണ്. നിലവിലുള്ള ലൈസൻസ് പുതുക്കി നൽകാനായി പഞ്ചായത്തിനെ സമീപിക്കുമ്പോൾ പുതിയ സോഫ്റ്റ്‍വയർ വരുന്നതിനാൽ അപേക്ഷകൾ സ്വീകരിക്കാൻ സാധിക്കുകയില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ലൈസൻസ് പുതുക്കൽ മാത്രമല്ല, സാമ്പത്തിക വർഷാവസാനം ചെയ്തുതീർക്കേണ്ട നിരവധി പദ്ധതികളാണ് തകിടംമറിയുന്നത്. തൊഴിലുറപ്പ് തൊഴിൽ മുതൽ ഗ്രാമീണ വികസന പ്രവർത്തനങ്ങൾ വരെയുള്ള പദ്ധതികളുടെ ടെൻഡർ നടപടി ബാക്കിയുണ്ട്. സാമ്പത്തിക വർഷം തീരുന്നതിന് മുമ്പ് പദ്ധതി നിർവഹണം പൂർത്തിയായില്ലെങ്കിൽ 2025- 26 സാമ്പത്തിക വർഷത്തിലെ വികസന പ്രവർത്തനങ്ങൾ പലതും താളംതെറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്
National
• a day ago
എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം
National
• a day ago
ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്
Cricket
• a day ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്
International
• 2 days ago
ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• 2 days ago
ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു
Saudi-arabia
• 2 days ago
സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും
Saudi-arabia
• 2 days ago
കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും
National
• 2 days ago
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ
National
• 2 days ago
യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു
Cricket
• 2 days ago
'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും
National
• 2 days ago
28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും
Cricket
• 2 days ago
രോഹിത്തിന് വമ്പൻ തിരിച്ചടി, നിർണായകമായ നീക്കത്തിനൊരുങ്ങി ബിസിസിഐ; റിപ്പോർട്ട്
Cricket
• 2 days ago
സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ
Cricket
• 2 days ago
മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു
Kerala
• 2 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ
Football
• 2 days ago
‘ഓപ്പറേഷൻ സിന്ദൂർ’: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം
National
• 2 days ago
'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ
Kerala
• 2 days ago
പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു
Kerala
• 2 days ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു
National
• 2 days ago
വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 2 days ago