HOME
DETAILS

സൈനിക കേന്ദ്രത്തിന്റെ മുക്കും മൂലയും അറിഞ്ഞ് മിന്നലാക്രമണം, സൈനിക താവളം പൂർണമായി തകർത്തു; ഹമാസിന്റെ ഇന്റലിജൻസ് വൈദ​ഗ്ധ്യത്തിൽ അന്തംവിട്ട് ഇസ്റാഈൽ

  
Web Desk
March 05 2025 | 02:03 AM

Hamas Attack Exposed Israeli Military Base Weaknesses Says Leaked Report

തെൽഅവീവ്: 2023 ഒക്ടോബർ ഏഴ്. ലോകം നോക്കി നിൽക്കേ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയും ഇന്റലിജന്സ് സംവിധാനവുമുള്ള രാജ്യത്തിന് മേൽ അബാബീൽ പക്ഷികളെ പോലെ അവർ പറന്നിറങ്ങുന്നു. പിന്നീടവിടെ നടന്നത് ചരിത്രം. ലോകശക്തകൾക്ക് മേൽ അവരുടെ അഹങ്കാരത്തിന് മേൽ തലങ്ങും വിലങ്ങും പൊട്ടിച്ച് ആ ചെറുകൂട്ടം അവർക്ക് മറിച്ചൊന്ന് ചിന്തിക്കാൻ അവസരം പോലും നൽകാതെ അവരുടെ ആളുകളെ റാഞ്ചി തിരിച്ചു പറക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട ഉപരോധങ്ങൾക്കിടയിൽ നിന്ന് എങ്ങനെ ഈ ചെറുസംഘം ഇത്രമേൽ ശക്തരായെന്ന് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു അന്നവർ. ഇന്നും ഒന്നരവർഷത്തോളം ഇസ്റാഈൽ എന്ന അതിശക്ത രാജ്യവും അവരുടെ സൈന്യവും കിണഞ്ഞ് ശ്രമിച്ചിട്ടും സാധാരണക്കാരായ അരലക്ഷത്തിലേറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഈ ചെറുസംഘത്തിന്റെ രോമം പോലും തൊടാനായിട്ടില്ലെന്നത് മറ്റൊരു അതിശയം. ഇപ്പോഴിതാ സൈന്യത്തിന്റെയും ഇന്റലിജൻസ് വിഭാ​ഗത്തിന്റേയും പൂർണ പരാജയമായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണമെന്ന് തുറന്നടിക്കുന്ന ഇസ്റാഈൽ റിപ്പോർട്ട് തന്നെ പുറത്ത് വന്നിരിക്കുകയാണ്. സൈന്യം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ രേഖകളാണ് ചോർന്നിരിക്കുന്നത്.  

ഹമാസിന്റെ മിന്നലാക്രമണത്തിൽ ഇസ്‌റാഈൽ സൈനിക താവളം പൂർണമായി തകർന്നെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.  ഇസ്‌റാഈൽ സൈന്യത്തിന്റെ ശേഷി ചോദ്യം ചെയ്യുന്നതാണ് റിപ്പോർട്ടിൽ പുറത്തുവന്ന വിവരങ്ങൾ. സൈനിക കേന്ദ്രത്തിനുള്ളിലെ ഓരോ സംവിധാനങ്ങളും ആക്രമണം നടത്തിയ ഹമാസ് സംഘങ്ങൾ നേരത്തെ കൃത്യമായി മനസിലാക്കിയിരുന്നു. ഹമാസിന്റെ ഇന്റലിജൻസ് സംവിധാനത്തിന്റെ ശേഷി അക്കമിട്ട് പറയുന്ന റിപ്പോർട്ട് ജറൂസലേം പോസ്റ്റാണ് പുറത്തുവിട്ടത്. 

നഹാൽ ഒസ് സൈനിക ക്യാംപിലെ മിക്ക യൂനിറ്റുകളും സബ് യൂനിറ്റുകളും ഹമാസ് തകർത്തുവെന്നും 53 സൈനികരെ കൊലപ്പെടുത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. താവളത്തിലെ നിരീക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവരിൽ കൂടുതലും വനിതാ സൈനികരാണ്. 16 വനിതാ സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈയിടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. 

ഹമാസ് മിന്നലാക്രമണം തുടങ്ങിയതോടെ സൈനികർ പേടിച്ചോടിയെന്നും ഇതാണ് യൂനിറ്റുകൾ തകർക്കാൻ ഹമാസിന് എളുപ്പമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെനിന്ന് കസ്റ്റഡിയിലെടുത്ത വനിതാ സൈനികരെയാണ് ഈയിടെ വെടിനിർത്തൽ കരാറിനെ തുടർന്ന് ഹമാസ് മോചിപ്പിച്ചത്. ഇത്രയുംവലിയ ആക്രമണം നടത്താൻ ഹമാസിന് ഒരു ചാരന്റെ സഹായം പോലും വേണ്ടിവന്നില്ല. ആക്രമണത്തിന് സൈന്യത്തിൽ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. സൈനിക താവളത്തിന്റെ മാതൃക സൃഷ്ടിച്ചാണ് ആക്രമണം ഹമാസ് പദ്ധതിയിട്ടതെന്ന് റിപ്പോർട്ട് പറയുന്നു. ഗസ്സയിൽ അധിനിവേശം ചെയ്യുമ്പോൾ ഹമാസ് കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച വസ്തുക്കൾ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. 

സൈനിക ക്യാംപിനുള്ളിലെ എല്ലാ സംവിധാനങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെങ്ങനെയെന്ന്  കണ്ടെത്താൻ സൈന്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എവിടെയെല്ലാമാണ് ക്യാമറകൾ സ്ഥാപിച്ചത്, ജനറേറ്റർ എവിടെ, സുരക്ഷിതരായി ഒളിക്കാനുള്ള മുറികളെവിടെ, പട്രോളിങ് സംഘത്തിന്റെ നീക്കം, ബേസ് കമാന്റർ എവിടെ, കമ്പനി കമാൻഡർമാർ എവിടെയാണ് ഉറങ്ങിയത്, കോർഡിനേഷൻ സിറ്റുവേഷൻ മുറി എവിടെ എന്ന് തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി ആക്രമണത്തിന് എത്തിയവർ മനസിലാക്കിയിരുന്നു. അതിനാൽ ഇവർ ഇതെല്ലാം ആസൂത്രണത്തോടെ തകർത്തു. ക്യാംപിൽ എന്താണ് നടക്കുന്നതെന്ന് സൈനിക ആസ്ഥാനത്തു നിന്നു പോലും നിരീക്ഷിക്കാൻ കഴിഞ്ഞില്ല. 

രാവിലെ 6.30 നും 7.05 നും ഇടയിൽ സൈനിക ക്യാംപിൽ 65 റോക്കറ്റുകളാണ് പതിച്ചത്. ഒൻപത് മണിയോടെ 65 അംഗസംഘവും പിന്നീട് 50 അംഗസംഘവും 10 മണിയോടെ 100 അംഗ സംഘവും ക്യാംപ് ആക്രമിക്കാനെത്തി. 215 പേരാണ് ക്യാംപ് ആക്രമണത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ആ സമയം ആകെ 171 സൈനികരാണ് ക്യാംപിലുണ്ടായിരുന്നത്. ഇതിൽ 81 പേർ ട്രെയിനികളാണ്. 90 പേർക്കേ ആയുധങ്ങളുണ്ടായിരുന്നുള്ളൂ. സൈനികർ ഹമാസിനു മുന്നിൽ പൂർണമായി കീഴടങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago
No Image

ജാഗ്രത; തീവ്രമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും

National
  •  2 days ago
No Image

28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും

Cricket
  •  2 days ago